പഞ്ചാബ് കോൺഗ്രസിൽ രാജി മേളം; സിദ്ദു ആം ആദ്മിയിലേയ്ക്ക് എന്ന് റിപ്പോർട്ട്!

Divya John
 പഞ്ചാബ് കോൺഗ്രസിൽ രാജി മേളം; സിദ്ദു ആം ആദ്മിയിലേയ്ക്ക് എന്ന് റിപ്പോർട്ട്! രണ്ട് മന്ത്രിമാർ അടക്കം നിരവധി പാർട്ടി നേതാക്കളാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥാനം രാജിവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് അഞ്ച് മാസങ്ങൾ മാത്രം അവശേഷിക്കെ പാർട്ടിയിലെ പ്രശ്നങ്ങൾ തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് കോൺഗ്രസ് നേതൃത്വം. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നവജോത് സിങ്ങ് സിദ്ദു (navjot singh sidhu) രാജി വച്ചതോടെ പാർട്ടിയിൽ നിന്നും രാജി പെരുമഴ. യോഗീന്ദർ ദിൻഗ്ര സംസ്ഥാന പാർട്ടി ഘടകം ജനറൽ സെക്രട്ടറി സ്ഥാനവും രാജിവെച്ചു. അതിന് പുറമെ, പാർട്ടി ഖജാൻജി ഗുൽസാർ ഇന്ദർ ചഹൽ, ജനറൽ സെക്രട്ടറി ഗൗതം സേത്ത് എന്നിവരും രാജി വച്ചിരുന്നു.





  മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് മന്ത്രി റാസിയ സുൽത്താന രാജി വച്ചത്. പിന്നാലെ മറ്റൊരു മന്ത്രിയായ പർഗത് സിങ്ങുമാണ് രാജിവച്ചത്. അവർക്ക് പുറമെ മൂന്ന് പഞ്ചാബ് കോൺഗ്രസ് നേതാക്കളും പാർട്ടി പദവികൾ രാജിവച്ചു. സിദ്ദു അമരീന്ദർ പോരിനൊടുവിലാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നത്. സിദ്ദുവിന്റെ പാക്കിസ്ഥാൻ ബന്ധം ഇന്ത്യക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം അമരീന്ദർ പറഞ്ഞു. സിദ്ദു സ്ഥിരതയില്ലാത്ത വ്യക്തിയാണെന്ന് നേരത്തേ പറഞ്ഞതല്ലേ? അതിർത്തി സംസ്ഥാനമായ പഞ്ചാബിന് ഒട്ടും യോജിച്ച ആളല്ല അയാൾ. എന്നായിരുന്നു സിദ്ദുവിന്റെ രാജിക്കു പിന്നാലെ അമരീന്ദർ പ്രതികരിച്ചത്. കോൺഗ്രസ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.






   പ്രശ്‌നങ്ങൾ ചർച്ചചെയ്ത് സമവായത്തിലെത്തിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നൽകിയ നിർദേശം. സിദ്ദുവിന്റെ രാജി പിൻവലിക്കാൻ സമ്മർദ്ദവും ഉയരുന്നുണ്ട്. പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള സിദ്ദുവിന്റെ രാജിക്കത്ത് നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.നാല് വർഷം മുൻപാണ് നാടകീയമായി പഞ്ചാബ് കോൺഗ്രസിലേക്ക് എത്തിയത്. അതിന് പിന്നാലെ തന്നെ അമരീന്ദറുമായി അഭിപ്രായവിത്യാസമുണ്ടായിരുന്നു. സിദ്ദുവിന്റെ രാജിയ്ക്ക് ശേഷം സാധാരണ കോൺഗ്രസുകാരനായി തുടരുമെന്ന് പറയുന്നുണ്ടെങ്കിലും ആം ആദ്മി പാർട്ടിയിലേക്ക് മാറുമെന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്.


  





  സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബിലേക്ക് എത്തുന്നുണ്ട്. ഇതോടെയാണ് സിദ്ദു ആം ആദ്മിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.  അടുത്തിടെ സിദ്ദു ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ ഏറെ പ്രശംസിച്ചതാണ് ഇത്തരത്തിൽ സംശയങ്ങൾ ഉണ്ടാക്കുവാൻ കാരണമായി മാറിയിരിക്കുന്നത്. ബിജെപി പാളയത്തിൽ ആയിരുന്ന സിദ്ദു നാല് വർഷം മുൻപാണ് നാടകീയമായി പഞ്ചാബ് കോൺഗ്രസിലേക്ക് എത്തിയത്.  

Find Out More:

Related Articles: