കേരളം കോൺഗ്രസ് പാലായിൽ തോറ്റത് എന്തുകൊണ്ട്?

Divya John
 കേരളം കോൺഗ്രസ് പാലായിൽ തോറ്റത് എന്തുകൊണ്ട്? തോൽവിയുടെ കാരണം കണ്ടെത്തുന്നത് ആരെയും കൊച്ചാക്കാനോ ചെറുതാക്കി കാണിക്കാനോ അല്ലെന്നും കാനം പറഞ്ഞു. ഘടകകക്ഷി എന്ന നിലയിൽ കേരളാ കോൺഗ്രസിനോട് മാന്യമായി പെരുമാറാനും സഹകരിക്കാനും ശ്രമിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.പാലായിൽ എൽഡിഎഫ് തോൽക്കാനിടയാക്കിയ സാഹചര്യം എല്ലാവരും ചേർന്നു കണ്ടുപിടിക്കണമെന്ന് കാനം രാജേന്ദ്രൻ.  ഒന്നും രണ്ടും വോട്ടിനല്ല പതിനയ്യായിരം വോട്ടിനാണ് തോറ്റതെന്നും കാനം പറഞ്ഞു. അതിന്റെ കാരണം കണ്ടെത്താൻ സിപിഐക്കും സിപിഎമ്മിനും കേരളാ കോൺഗ്രസിനും ബാധ്യതയുണ്ടെന്ന് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ കാനം വ്യക്തമാക്കി. കാരണം കണ്ടെത്തുന്നത് ആരെയും ചെറുതാക്കാനോ മോശക്കാരനാക്കാനോ അല്ലെന്നും കാനം പറഞ്ഞു.



  പാലായിൽ എൽഡിഎഫ് തോൽക്കാനിടയാക്കിയ കാരണം എല്ലാവരും ചേർന്ന് കണ്ടുപിടിക്കണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. മുന്നണിയിൽ എത്തിയപ്പോൾ ഘടകകക്ഷിയെന്ന നിലയിൽ മാന്യമായി പെരുമാറാൻ ശ്രമിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. മൂന്നും നാലും ദശാബ്ദത്തോളം പരസ്പരം മത്സരിച്ചവർ പെട്ടെന്ന് മുന്നണിയിൽ എത്തുമ്പോൾ അവരെ പിന്തുണയ്ക്കുന്നവരെല്ലാം സ്വിച്ചിട്ടതുപോലെ മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഐക്യം പതിയെ ശക്തിപ്പെടുമെന്നും വി തങ്ങളുടെകൂടി തീരുമാനത്തിന്റെ ഭാഗമായാണ് കേരളാ കോൺഗ്രസിനെ മുന്നണിയിലെടുത്തതെന്ന് കാനം പറഞ്ഞു. കേരളാ കോൺഗ്രസ് (എം)ന് സ്വാധീനം ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. അവരുടേതായ സ്വീധീനം ചില കേന്ദ്രങ്ങളിൽ അവർക്കുണ്ട്. എന്നാൽ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ അവർക്ക് വിജയിക്കാനായില്ല. അത് കുറവായി തുടരുമെന്നും കാനം വ്യക്തമാക്കി.



  പാലായിൽ ജോസ് കെ മാണി ജനകീയനല്ലാത്തതുകൊണ്ടാണ് തോറ്റത് എന്നായിരുന്നു സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് (എം)നെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തെ ഒരു വിഭാഗം തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെകൂടി തീരുമാനത്തിന്റെ ഭാഗമായാണ് കേരളാ കോൺഗ്രസിനെ മുന്നണിയിലെടുത്തതെന്ന് കാനം പറഞ്ഞു. മുന്നണിയിൽ എത്തിയപ്പോൾ ഘടകകക്ഷിയെന്ന നിലയിൽ മാന്യമായി പെരുമാറാൻ ശ്രമിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. മൂന്നും നാലും ദശാബ്ദത്തോളം പരസ്പരം മത്സരിച്ചവർ പെട്ടെന്ന് മുന്നണിയിൽ എത്തുമ്പോൾ അവരെ പിന്തുണയ്ക്കുന്നവരെല്ലാം സ്വിച്ചിട്ടതുപോലെ മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല.



  ഐക്യം പതിയെ ശക്തിപ്പെടുമെന്നും വിഷമിച്ചിട്ട് കാര്യമില്ലെന്നും കാനം പറഞ്ഞു. സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ പരാതിയില്ലെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നുള്ളതാണ് എല്ലാ ഘടകകക്ഷികളുടെയും ഉത്തരവാദിത്വം. ഇന്ന് കേരളാ കോൺഗ്രസ് എമ്മിൻറെ ഉത്തരവാദിത്വവും അത് തന്നെയാണ്. എല്ലാവരും ശ്രമിക്കേണ്ടതും, എല്ലാവരുടെയും ഉത്തരവാദിത്വവും അത് തന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞു. സിപിഐയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധവും സിപിഎമ്മിനെ അറിയിച്ചിട്ടില്ലെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ വ്യക്തമാക്കി.

Find Out More:

Related Articles: