പോർച്ചുഗലിൽ 'ചെങ്കൊടി' പാറിക്കാൻ തൃശൂർക്കാരൻ മലയാളി!

Divya John
 പോർച്ചുഗലിൽ 'ചെങ്കൊടി' പാറിക്കാൻ തൃശൂർക്കാരൻ മലയാളി!  26ന് ആണ് തെരഞ്ഞെടുപ്പ്. ഏഴു വർഷത്തിലേറെയായി പോർച്ചുഗലിൽ ജോലി ചെയ്യുന്ന രഘുനാഥിന് അടുത്തിടെയാണു പൗരത്വം ലഭിച്ചത്. നാട്ടിൽ സിപിഎം അംഗമായിരുന്നു രഘുനാഥ്, അവിടെയെത്തിയശേഷം പിസിപിയുമായി സഹകരിച്ചിരുന്നു. പൗരത്വം ലഭിച്ചതോടെ കോർപ്പറേഷൻ ഭരണ സമിതിയിലേക്ക് മത്സരിക്കാൻ പിസിപി നിയോഗിച്ചു. സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നെന്നു രഘുനാഥ് പറഞ്ഞു. ബിരുദ പഠനം പൂർത്തിയാക്കി ഭാരതീയ വിദ്യാഭവനിൽനിന്നും ജേണലിസം ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. നമ്പഴിക്കാട് കടവന്നൂർ വീട്ടിൽ പരേതനായ ചന്ദ്രമോഹന്റെയും - മാധവിയുടേയും മകനാണ് ഇദ്ദേഹം. പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ'ചെങ്കാടി' പാറിക്കാൻ മലയാളിയും. തൃശൂർ കണ്ടാണശേരി പഞ്ചായത്തിലെ മറ്റം നമ്പഴിക്കാടു സ്വദേശി രഘുനാഥ് കടവന്നൂരാണ് ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്.  



   മുന്നണി രാഷ്ട്രീയം വിരളമാണെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയും പിഇവിയും സംയുക്തമായി രൂപീകരിച്ച സിഡിയു. എന്ന മുന്നണിയുടെ ഭാഗമായിട്ടാണു രഘുനാഥിന്റെ സ്ഥാനാർഥിത്വം. ലിസ്ബൺ ജില്ലയിലെ കഥവാൽ മുനിസിപ്പാലിറ്റിയിലേക്കും വെർമേലയിലേക്കുമാണ്‌ പോർച്ചുഗീസ് കമ്യൂണിസ്റ്റ് പാർട്ടി (പി.സി.പി), ബ്ലോക്ക് ഇഷ്‌കെർദ (ഇടതുപക്ഷം), പി.എസ്. (സോഷ്യലിസ്റ്റ് പാർട്ടി), പി.എസ്.ഡി. (വലതുപക്ഷം), ഷേഗ (ദേശീയവാദ സംഘടന), പി.ഇ.വി. (പരിസ്ഥിതി സംരക്ഷണ പാർട്ടി) എന്നിവയാണു പോർച്ചുഗലിലെ പ്രബല പാർട്ടികൾ. രഘുനാഥ് ഉൾപ്പെടുന്ന പാനൽ മത്സരിക്കുന്നത്. വൻകിട-ചെറുകിട കർഷകരാണു വെർമേലയിലെ പ്രധാന വോട്ടർമാർ. സബർജൻ- മുന്തിരിത്തോട്ടങ്ങളാണു പ്രധാന കൃഷി.



   സ്വയംഭരണ ദ്വീപ് പ്രവിശ്യകൾ ഒഴിച്ചാൽ പതിനെട്ടു ജില്ലകളാണു പോർച്ചുഗലിൽ ഉള്ളത്. 308 മുനിസിപ്പാലിറ്റി കൗൺസിലുകളും 3092 പഞ്ചായത്തു (ഫ്രഗ്സ്യ)കളുമുണ്ട്. നഗരസഭയ്ക്കു കീഴിലാണു പഞ്ചായത്തുകൾ. വിസ്തീർണം, ജനസംഖ്യ എന്നിവ അടിസ്ഥാനമാക്കി അഞ്ചുമുതൽ പത്തു പഞ്ചായത്തുകൾ നഗരസഭയ്ക്കു കീഴിൽ വരും. നാലുവർഷമാണു കാലയളവ്. ഇന്ത്യയിൽ മുന്നണിയുടെ ഭാഗമായാണു സ്ഥാനാർഥികളെങ്കിലും വോട്ടുകൾ വ്യക്തിപരമാണ്. എന്നാൽ, പോർച്ചുഗലിൽ സ്ഥാനാർഥി ഉൾപ്പെടുന്ന പാനലിനും പ്രസിഡന്റ് സ്ഥാനാർഥിക്കുമാണ് വോട്ട്.



   പോർച്ചുഗലിൽ വിദേശ തൊഴിലാളികൾക്കെതിരേ സംഘടിത വംശീയ പാർട്ടികൾ അക്രമം അഴിച്ചുവിടുകയും വെള്ളക്കാർക്കുള്ള തൊഴിൽ നഷ്ടത്തിനു പിന്നിൽ കുടിയേറ്റക്കാരാണെന്ന വ്യാജ പ്രചാരണം ശക്തിപ്പെട്ടതോടെയാണു പോർച്ചുഗീസ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഒന്നിച്ചു കുടിയേറ്റക്കാരെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇടതുപക്ഷത്തിനു വലിയ മുന്നേറ്റമുള്ള സ്ഥലമല്ല കഥവാൽ എങ്കിലും കരുത്തുറ്റ പ്രതിപക്ഷനിര പടുത്തുയർത്തുകയാണു ലക്ഷ്യമെന്നു രഘുനാഥ് പ്രതികരിച്ചു. പാർട്ടിക്കും, നാടൻ കലകളുടെ പുനരുദ്ധാരണത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച പിതാവിന്റെ പാത പിൻപറ്റിയാണ് രഘുനാഥ് കമ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്തത്. മകൻ മത്സരിക്കുന്നു എന്നറിഞ്ഞതിൽ അഭിമാനമുണ്ടെന്നു രഘുനാഥിന്റെ മാതാവ് മാധവി പറഞ്ഞു.  

Find Out More:

Related Articles: