കോഴിക്കോട്ടെ കോൺഗ്രസിനെ തകർക്കുന്നത് എംകെ രാഘവൻ; തുറന്നടിച്ച് അനിൽ കുമാർ രംഗത്ത്! കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എംപി-എംഎൽഎ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളിൽ എംപിയും എംഎൽഎയും ചേർന്ന് തീരുമാനങ്ങളെടുക്കുമ്പോൾ പാർട്ടി ഭാരവാഹികൾക്ക് വിലയില്ല- അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം എം കെ രാഘവൻ എംപിയാണെന്ന് കെ പി അനിൽ കുമാർ.നാലാം ദിവസം താൻ തിരുവനന്തപുരത്തേക്ക് പോയപ്പോൾ അന്നു രാത്രി ജില്ലയിലെ പട്ടിക തീരുമാനിച്ചെന്നും അനിൽ കുമാർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിന് ദയനീയ പരാജയം നേരിടേണ്ടി വന്നു.
താനല്ലാതെ മറ്റാരും കോഴിക്കോട്ടെ കോൺഗ്രസിന് വേണ്ടെന്ന വാശിയാണ് രാഘവന്. ഡിസിസിയെ നോക്കുകുത്തിയാക്കി രാഘവൻ തന്റെ ഇംഗിതം നടപ്പാക്കുകയാണെന്നും അനിൽ കുമാർ പറഞ്ഞു. കോഴിക്കോട്ടെ ഒരു എംപിയാണ് ഡിസിസി പ്രസിഡന്റിനെ നിർദ്ദേശിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർദ്ദേശിച്ചതും എംകെ രാഘവനാണ്. കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ നാല് ദിവസം സ്ഥാനാർത്ഥി നിർണ്ണയത്തിൽ പങ്കെടുത്തിരുന്നു. തന്നെ കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്തപ്പോൾ മാനദണ്ഡം പാലിച്ചില്ലെന്നാണ് കെ പി അനിൽ കുമാർ പറയുന്നത്. വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്ക രാഹിത്യം താൻ കാണിച്ചിട്ടില്ലെന്നും അനിൽ കുമാർ പറഞ്ഞു.
എഐസിസി അംഗത്തിനെതിരെ നടപടി സ്വീകരിക്കുമ്പോൾ എഐസിസിയുടെ അനുമതി ആവശ്യമാണ്. അത് വാങ്ങിയിട്ടില്ല. കൂടാതെ ഫോണിലൂടെ വിശദീകരണം ചോദിച്ചിട്ടില്ല. നൂറുകണക്കിന് ബ്ലോക്ക് പ്രസിഡന്റുമാരുടേയും പാർട്ടി പ്രവർത്തകരുടേയും പിന്തുണ തനിക്ക് ഉണ്ടെന്നും അനിൽ കുമാർ വ്യക്തമാക്കി. ജനപിന്തുണയോടെ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്കെതിരെ കോൺഗ്രസ് നേതാക്കൾ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കൊടിക്കുന്നിൽ സുരേഷ് എംപി കഴിഞ്ഞദിവസം നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് സിപിഎമ്മിൻറെ പ്രസ്താവന.
മുഖ്യമന്ത്രി പിണറായി വിജയനെയടക്കം സിപിഎം നേതാക്കളെയും കുടുംബാംഗങ്ങളെയും യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളുന്നയിച്ച് നിരന്തരമായി ആക്ഷേപിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. എല്ലാ പരിധിയും ലംഘിച്ചുകൊണ്ട് നേതാക്കൾ നടത്തുന്ന പ്രസ്‌താവനകൾ കോൺഗ്രസിൻറെ അധഃപതനത്തിൻറെ തെളിവാണ്. അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കെപിസിസി വർക്കിങ്ങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രതികരണം. എംപി കൂടിയായ കൊടിക്കുന്നിൽ നടത്തിയ വ്യക്ത്യാധിക്ഷേപത്തെ സോണിയാഗാന്ധിയും കെപിസിസി നേതൃത്വവും പിന്തുണയ്‌ക്കുന്നുണ്ടോയെന്നും സിപിഎം ചോദിക്കുന്നു.