തൻറെ പുതിയ കവിത രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവുമായ ജി സുധാകരൻ. ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ല. കവിത നവാഗതർക്ക്' എന്നാണ് സുധാകരൻ പറയുന്നത്. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കവിത പങ്കുവെച്ചുകൊണ്ടാണ് സുധാകരൻറെ വാക്കുകൾ. പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത. പാർട്ടിയിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള സുധാകരൻറെ പരോക്ഷ മറുപടിയാണിതെന്ന തരത്തിൽ വിവിധ മാധ്യമങ്ങൾ വാർത്തയും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം രേഖപ്പെടുത്തിയത്. ‘നേട്ടവും കോട്ടവും’ എന്ന പേരിലുള്ള കവിത ഈ ലക്കം കലാകൗമുദിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കവിത പുറത്തുവന്നതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണം എന്ന രീതിയിൽ ചർച്ചകൾ ആരംഭിക്കുകയായിരുന്നു. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളൊക്കെയാണ് നടത്തിയത്. ആകാംക്ഷഭരിതരായ നവാഗതർ ഇനി ഈ വഴി നടക്കട്ടെ. തുടങ്ങിയ വാക്കുകളാണ് ജി സുധാകരൻറെ കവിതയിലുള്ളത്. പാർട്ടിയിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള സുധാകരൻറെ പരോക്ഷ മറുപടിയാണിതെന്ന തരത്തിൽ വിവിധ മാധ്യമങ്ങൾ വാർത്തയും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം രേഖപ്പെടുത്തിയത്.
മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരെ അന്വേഷണവുമായി സിപിഎം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിലാണ് അന്വേഷണം നടക്കുക. അന്വേഷണത്തിന് എളമരം കരീം, കെജെ തോമസ് എന്നിവർ ഈ മാസം 25 ന് ആലപ്പുഴയിലെത്തും.പാർട്ടി നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലം സ്കൂളിന്റെ ഫണ്ട് തിരിമറിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരൻ എന്നിവരോട് വിശദീകരണം തേടാൻ ഇന്നു ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇവർ കുറ്റക്കാരാണെന്ന അന്വേഷണ റിപ്പോർട്ട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ജി സുധാകരനെ അനുകൂലിക്കുന്നവരാണ് ഇവർ. തെരഞ്ഞെടുപ്പിൽ ജി സുധാകരൻ അലംഭാവം കാണിച്ചെന്നാണ് പരാതി. അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. അടുത്ത സംസ്ഥാന കമ്മിറ്റിക്കു മുമ്പ് അന്വേഷണം പൂർത്തിയായേക്കും എന്നുമുള്ള ആരോപണങ്ങൾ നേരത്തെ ഉണ്ടായിരുന്നു.