കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസ് എന്ന് കെ ഡി ജലീൽ!

Divya John
 കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസ് എന്ന് കെ ഡി ജലീൽ! നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടാൻ തയ്യാറാണെന്ന് മുൻ മന്ത്രി കെടി ജലീൽ. കട്ടതിനോ കവർന്നതിനോ അല്ല, യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസെന്നും അദ്ദേഹം പറഞ്ഞു.ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ പ്രതികൾ വിചാരണ നേരിടണം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിൻ്റെ കവർച്ചയെ എതിർത്തതിനാണ് കേസ്.



  " കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. "യുഡിഎഫ് സർക്കാരിൻ്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തിൽ നിയമസഭക്കകത്ത് വച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങൾ അരങ്ങേറി. ബാർ കോഴ വിവാദത്തിൽ ആരോപണം നേരിടുന്ന കെ എം മാണിയെ നിയമസഭയിലെത്തി ബജറ്റ് പ്രസംഗം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് അന്നു പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ് വ്യക്തമാക്കുകയായിരുന്നു. എതിർപ്പ് അവഗണിച്ച് ബജറ്റ് പ്രസംഗവുമായി നിയമസഭയിലെത്തിയ കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനായി പ്രതിപക്ഷം നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേയ്ക്ക് വഴി മാറുകയായിരുന്നു. 2015ൽ കെഎം മാണി ധനമന്ത്രിയായിരിക്കേയാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടന്നത്.



   അതേസമയം വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതോടെ സംസ്ഥാന സർക്കാർ വെട്ടിൽ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും മുൻ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലുമാണ് കേസിലെ മുഖ്യപ്രതികൾ. നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച സുപ്രീം കോടതി എംഎൽഎമാർ ഭരണഘടനാ മൂല്യങ്ങൾ ചവിട്ടിമെതിച്ചെന്നാണ് വിമർശിച്ചത്. ക്രിമിനൽ നിയമങ്ങളിൽ നിന്ന് രക്ഷപെടാൻ അംഗങ്ങൾക്ക് അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2015ൽ കെഎം മാണി ധനമന്ത്രിയായിരിക്കേയാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടന്നത്. 



   ബാർ കോഴ വിവാദത്തിൽ ആരോപണം നേരിടുന്ന കെ എം മാണിയെ നിയമസഭയിലെത്തി ബജറ്റ് പ്രസംഗം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് അന്നു പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ് വ്യക്തമാക്കുകയായിരുന്നു. എതിർപ്പ് അവഗണിച്ച് ബജറ്റ് പ്രസംഗവുമായി നിയമസഭയിലെത്തിയ കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനായി പ്രതിപക്ഷം നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേയ്ക്ക് വഴി മാറുകയായിരുന്നു. സഭയുടെ ഡയസിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ എംഎൽഎമാരായിരുന്ന വി ശിവൻകുട്ടി, ഇപി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവർ സ്പീക്കറുടെ ഡയസ് തകർത്തെന്നും ഉപകരണങ്ങൾ നശിപ്പിച്ചെന്നുമാണ് കേസ്. ഇതിൻ്റെ തത്സമയ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

Find Out More:

Related Articles: