കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് സുധാകരൻ! ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം കോൺഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ ഭൂരിഭാഗം എംപിമാരും എംഎൽഎമാരും പിന്തുണച്ചത് കെ സുധാകരനെയാണെന്നാണ് വിവരം. മുല്ലപ്പള്ളി രാമചന്ദ്രനു പകരക്കാരനായി കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തന്നെ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. വിഷയത്തിൽ താരിഖ് അൻവർ കെ സുധാകരന് അനുകലമായ റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ചതോടെയാണ് പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം ഹൈക്കമാൻഡ് തുടങ്ങിയത്. തുടർന്ന് സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച ചെയ്ത് പുതിയ അധ്യക്ഷനെ കണ്ടെത്താൻ താരിഖ് അൻവറിനെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തുകയായിരുന്നു. ഹൈക്കമാൻഡിൻ്റെ അന്തിമ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് കെ സുധാകരൻ തന്നെയാണനെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഏഷ്യാനെറ്റ് നയൂസ് റിപ്പോർട്ട്. ഹൈക്കമാൻഡിൻ്റെ അന്തിമ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് കെ സുധാകരൻ തന്നെയാണനെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഏഷ്യാനെറ്റ് നയൂസ് റിപ്പോർട്ട്.
വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നീ എംപിമാർ മാത്രമായിരുന്നു കെ സുധാകരനെ എതിർത്തത്. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണെന്ന പരാതിയുടെ സാഹചര്യത്തിൽ വിശദമായ കൂടിയാലോചനകൾക്കൊടുവിലാണ് കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്നത്. തുടർന്ന് ഹൈക്കമാൻഡിൻ്റെ പരിഗണനയിലുണ്ടായിരുന്ന പ്രധാന പേര് കെ സുധാകരൻ്റേതായിരുന്നു. എന്നാൽ കൊടിക്കുന്നിൽ സുരേഷിനെ എ, ഐ ഗ്രൂപ്പുനേതാക്കൾ നിർദേശിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ കെ സുധാകരനായിരുന്നു കടുതൽ പിന്തുണ ലഭിച്ചത്.സംസ്ഥാനത്തെ ഭൂരിപക്ഷം എംപിമാരും എംഎൽഎമാരും കെ സുധാകരനെ പിന്തുണച്ചതായി താരിഖ് അൻവർ ഹൈക്കമാൻഡിനു റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം. സുധാകരനെ എതിർത്തത് കുറച്ചു പേർ ഉണ്ട്. രണ്ട് ദിവസത്തിനകം തീരുമാനം അറിയും.തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ചതോടെയാണ് പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം ഹൈക്കമാൻഡ് തുടങ്ങിയത്. തുടർന്ന് സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച ചെയ്ത് പുതിയ അധ്യക്ഷനെ കണ്ടെത്താൻ താരിഖ് അൻവറിനെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തുകയായിരുന്നു.