മോദിയുടെ യോഗം ഒഴിവാക്കി മമത ബാനർജി!

Divya John
മോദിയുടെ യോഗം ഒഴിവാക്കി മമത ബാനർജി! പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയായ ആലാപൻ ബന്ധോപാധ്യായയെയാണ് കേന്ദ്രം ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇദ്ദേഹത്തിൻ്റെ കാലാവധി നാലു ദിവസം മൂൻപായിരുന്നു മൂന്നു മാസത്തേയ്ക്കു കൂടി ദീർഘിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിൽ പങ്കെടുക്കാതിരുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിവാദ നടപടിയ്ക്കു പിന്നാലെ സംസ്ഥാന ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച് കേന്ദ്രസർക്കാർ.  മെയ് 31നുള്ളിൽ ഇദ്ദേഹത്തെ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിലേയ്ക്ക് തിരിച്ചയയ്ക്കണമെന്നാണ് കേന്ദ്രസർക്കാർ പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 



അതേസമയം, ചീഫ് സെക്രട്ടറിയെ സംസ്ഥാന സർക്കാർ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കുന്ന നടപടികൾക്കു ശേഷമേ ഇദ്ദേഹത്തെ കേന്ദ്രത്തിലേയ്ക്ക് തിരിച്ച് അയയ്ക്കാൻ സാധിക്കൂ. യോഗത്തിൽ പങ്കെടുക്കുന്നതിനു പകരം മോദിയെ വിമാനത്താവളത്തിലെത്തി കണ്ട് 15 മിനിട്ട് സംസാരിച്ച ശേഷം മമത ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ച ശേഷം മടങ്ങുകയായിരുന്നു. എന്നാൽ മമതയ്ക്കു വേണ്ടി പ്രധാനമന്ത്രി മോദിയും ബംഗാൾ ഗവർണർ ജഗ്ദീപ് ധാൻകറും അര മണിക്കൂറോളം കാത്തിരുന്നെന്നാണ് കേന്ദ്രത്തിൻ്റെ ആരോപണം. വിവാദമായ ഈ നടപടികൾ വലിയ വാർത്തയായതിനു പിന്നാലെയാണ് കേന്ദ്രത്തിൻ്റെ നടപടി. യാസ് ചുഴലിക്കാറ്റ് വിതച്ച നാശം വിലയിരുത്താനായി പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മമത ബാനർജി പങ്കെടുക്കാതിരുന്നത്.




  മെയ് 31നകം ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യായയെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കി കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിലേയ്ക്ക് തിരിച്ചയയ്ക്കാനാണ് സംസ്ഥാന സർക്കാരിനു നൽകിയിരിക്കുന്ന നിർദേശം. അതേസമയം ഡിസംബറിനുള്ളിൽ എല്ലാവർക്കും വാക്സിൻ നൽകുമെന്നും ഇതിനു വിശദമായ പദ്ധതി തയ്യാറാക്കുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതാദ്യമായാണ് ഇന്ത്യ കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച സമയപരിധി പ്രഖ്യാപിക്കുന്നത്. 135 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയിൽ ഇതുവരെ 4.22 കോടി ജനങ്ങൾക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. 




19.8 കോടി ജനങ്ങൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഇത് ലോകശരാശരിയെക്കാൾ പിന്നിലാണ്. രാജ്യത്ത് നേരിടുന്ന വാക്സിൻ ക്ഷാമം പരിഹരിക്കാനായി വിദേശത്ത് വികസിപ്പിച്ച കൂടുതൽ വാക്സിനുകൾക്ക് ഇന്ത്യയിൽ വിതരണാനുമതി നൽകാനും കൂടുതൽ വാക്സിൻ നിർമാണകേന്ദ്രങ്ങൾ തയ്യാറാക്കി ഉത്പാദനം വർധിപ്പിക്കാനുമുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ. എന്നാൽ വാക്സിൻ ഉത്പാദനം വർധിപ്പിക്കുന്നതു സംബന്ധിച്ച വിശദമായ പദ്ധതി എങ്ങനെയെന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

Find Out More:

Related Articles: