രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ട്വിറ്റെർ തയ്യാറാവണം എന്ന് കേന്ദ്രം!

Divya John
രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ട്വിറ്റെർ തയ്യാറാവണം എന്ന് കേന്ദ്രം! നിയമം എങ്ങനെയാകണമെന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോട് നിർദേശിക്കേണ്ടതില്ല. നിയമനിർമ്മാണവും നയരൂപീകരണവും രാജ്യത്തിൻ്റെ സവിശേഷതകളാണെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാകണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ.  രാജ്യത്തിൻ്റെ നിയമവ്യവസ്ഥയെ ധിക്കാരപരമായ നടപടികളിലൂടെ ട്വിറ്റർ തകർക്കാൻ ശ്രമിക്കുകയാണ്. അഭിപ്രായ സ്വതന്ത്രയം നൽകുന്ന മഹത്തായ ജനാധിപത്യം ഇന്ത്യൻ ഇനാധിപത്യത്തിൻ്റെ ഭാഗമാണ്. അഭിപ്രായ സ്വാതന്ത്രത്തിന് തടസമാകുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന ട്വിറ്ററിൻ്റെ ആവശ്യം അടിസ്ഥാനരഹിതമാണെന്ന് ഐടി മന്ത്രാലയം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്രവും അവരുടെ സ്വകാര്യതയും സർക്കാർ വിലമതിക്കുന്നുണ്ട്.

 




എന്നാൽ ട്വിറ്ററിൻ്റെ സുതാര്യമല്ലാത്ത നയങ്ങളാണ് അഭിപ്രായ സ്വാതന്ത്രത്തിന് തടസമാകുന്നതെന്നും കേന്ദ്ര ഇലക്‌ട്രോണിക് - ഐടി മന്ത്രാലയം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം മാത്രമായ ട്വിറ്റർ നടത്തിയ പ്രസ്‌താവനകൾ അടിസ്ഥാനരഹിതമാണ്. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ നീക്കം. ഇന്ത്യയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ തയ്യാറായില്ല. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട ട്വീറ്റുകളും പിൻവലിക്കാൻ ട്വിറ്ററിൻ്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായില്ലെന്നും പ്രസ്‌താവനയിലൂടെ കേന്ദ്രം പറഞ്ഞു. ട്വിറ്റർ അടക്കമുള്ളവയ്‌ക്ക് യാതൊരു തരത്തിലുമുള്ള ഭീഷണികളും രാജ്യത്ത് ഉണ്ടാകില്ല. സുരക്ഷിതമായി പ്രവർത്തിക്കാൻ അവർക്കാകും. എന്നാൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും പല ട്വീറ്റുകളും നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറായില്ല.  





എന്നാൽ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാരിനെതിരെ വാട്സ്‌ആപ്പ് കോടതിയിൽ എത്തിയത്. സമൂഹ മാധ്യമങ്ങളെ ലക്‌ഷ്യം വച്ച് കേന്ദ്ര സർക്കാർ ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021 പ്രകാരം ഒരു വാട്സ്‌ആപ്പിലെ ഫോർവേഡ് മെസ്സേജുകളുടെ കാര്യത്തിൽ ആദ്യം ആരാണ് അത് പോസ്റ്റ് ചെയ്തത് എന്നറിയാനുള്ള സംവിധാനം ഒരുക്കണം. ഇത് പക്ഷെ വാട്സ്‌ആപ്പിന്റെ സ്വകാര്യത പരിരക്ഷകൾ ലംഘിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വിവാദമായ പുത്തൻ ഐടി നിയമങ്ങൾക്കെതിരെ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് വാട്സ്‌ആപ്പ്.  ഇന്ത്യയുടെ ഭരണഘടന പൗരന്മാർക്ക് നൽകുന്ന സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്ന് ഈ നിയമം എന്ന് പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടാണ് വാട്സ്‌ആപ്പ് കോടതിയെ സമീപിച്ചിരിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.





തെറ്റിദ്ധരിപ്പിക്കുന്നതും വ്യജവുമായ മെസ്സേജുകളുടെ ഉറവിടം വെളിപ്പെടുത്താനാണ് പുത്തൻ നിയമം വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെടുന്നത് എങ്കിലും പ്രായോഗികമായി അത് മാത്രം ചെയ്യാൻ കഴിയില്ലെന്ന് കമ്പനി പറയുന്നു. സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്‌തിരിക്കുന്നതിനാൽ, നിയമം അനുസരിക്കുന്നതിന് വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുന്ന ആളുടെയും സ്വീകരിക്കുന്ന ആളുടെയും എൻ‌ക്രിപ്ഷനിൽ ഇടപെടേണ്ടി വരും. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും, ആപ്പിന്റെ വിശ്വാസ്യതയേയും ബാധിക്കും എന്നാണ് വാട്സ്‌ആപ്പ് വാദിക്കുന്നത്. "മെസ്സേജിങ് അപ്പുകളോട് ഓരോ സന്ദേശങ്ങളും പിന്തുടരുക എന്ന് പറയുന്നത് ഓരോ സന്ദേശത്തിന്റെയും വിരലടയാളം സൂക്ഷിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമാണ്. ഇത് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനെ തകർക്കുകയും അടിസ്ഥാനപരമായി ഉപഭോക്താക്കളുടെ സ്വകാര്യത അവകാശത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. സിവിൽ സമൂഹത്തോടും ലോകമെമ്പാടുമുള്ള വിദഗ്ധരുമായും ചേർന്ന് ഉപയോക്താക്കളുടെ സ്വകാര്യതയെ ലംഘിക്കുന്ന ആവശ്യകതകളെ ഞാൻ ഞങ്ങൾ സ്ഥിരമായി എതിർക്കുന്നു. 




അതെ സമയം, ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പ്രായോഗിക പരിഹാരങ്ങളിൽ തേടി ഞങ്ങൾ ഇന്ത്യാ സർക്കാരുമായി ചർച്ച ചെയ്യുന്നത് തുടരും,” വാട്സ്‌ആപ്പ് വ്യക്തമാക്കി.  മെയ് 15-ന് ശേഷവും പുത്തൻ നിബന്ധനകൾ അംഗീകരിക്കാത്തവരുടെ അക്കൗണ്ട് നഷ്ടമാവില്ല എങ്കിലും അധികം താമസമില്ലാതെ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗശൂന്യമാവും എന്നായിരുന്നു വാട്സ്ആപ്പിന്റെ എഫ്എക്യൂ (FAQ) പേജ് വെളിപ്പെടുത്തിയിരുന്നത്. നിബന്ധനകൾ അംഗീകരികാത്ത പക്ഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം വാട്സ്ആപ്പ് കോൾ, നോട്ടിഫിക്കേഷൻ സേവനങ്ങൾ പരിമിതപ്പെടുത്തും. ചുരുക്കത്തിൽ വാട്സ്ആപ്പ് എന്തിനാണോ ഉപയോഗിക്കുന്നത്, ആ ഉപയോഗം നടക്കില്ല. എന്നാൽ ഇക്കാര്യത്തിൽ നിന്നും വാട്സ്‌ആപ്പ് പിന്നോട്ട് പോയിട്ടുണ്ട്. തത്കാലം ഉപഭോക്താക്കളുടെ യാതൊരു വാട്സാപ്പ് ഫീച്ചറുകളും നിയന്ത്രിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കി.

Find Out More:

Related Articles: