ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

VG Amal
സംസ്ഥാനത്ത് ചൊവ്വാഴ്ച ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. 

തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവും കൊല്ലം,തൃശ്ശൂര്‍,കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗം ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 215 ആയി. 

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,63,129 പേരാണ്. ഇതില്‍ 1,62,471 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 658 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്നു. 

ചൊവ്വാഴ്ച മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 6381 എണ്ണത്തിന് രോഗബാധയില്ല എന്നു കണ്ടെത്തിയിട്ടുണ്ട്.  

സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും. റേഷന്‍ കടകളില്‍ തിരക്കുണ്ടാകാന്‍ പാടില്ല. ഒരു സമയം അഞ്ചുപേരെ ഉണ്ടാകാന്‍ പാടുള്ളൂ. ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

Find Out More:

Related Articles: