ഡല്‍ഹി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 22 പേരില്‍ ഒന്‍പത് പേരും വെടിയേറ്റാണ് മരിച്ചതെന്ന വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതര്‍.
ഗുരു തേജ് ബഹാദൂര്‍ (ജി.ടി.ബി) ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് സുനില്‍ കുമാറാണ് ഇക്കാര്യം പറഞ്ഞത്.
അഞ്ചുപേര്‍ മരിച്ചത് മൂര്‍ച്ചയില്ലാത്ത വസ്തുക്കള്‍കൊണ്ടുള്ള അടിയേറ്റാണ്.
ഒരാള്‍ പൊള്ളലേറ്റ് മരിച്ചു. മൂന്നുപേര്‍ കുത്തേറ്റാണ് മരിച്ചത്.
മറ്റുള്ളവര്‍ മരിച്ചത് എങ്ങനെയെന്ന് ഇനിയും വ്യക്തമായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ജിടിബി ആശുപത്രിയില്‍ ബുധനാഴ്ച ആറ് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നത് അടക്കമുള്ളവ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമെ ചെയ്യാന്‍ കഴിയൂ. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ് ചൊവ്വാഴ്ചവരെ രൂപവത്കരിച്ചിരുന്നില്ല.
ഭാവിയില്‍ പരാതികള്‍ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ മാത്രമെ ചെയ്യാന്‍ കഴിയൂ' - ആശുപത്രി അധികൃതര്‍ വക്തമാക്കി.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 22 പേരാണ് മരിച്ചത്. പല പ്രേദേശങ്ങളിലും ഇപ്പോഴും കലാപങ്ങൾ നടക്കുന്നുണ്ട്.
Find Out More: