ഇന്ത്യ സ്വന്തമാക്കാൻ പോകുന്നത് ‘അന്തർവാഹിനികളുടെ അന്തകൻ’

VG Amal
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തോടെ ഇന്ത്യ സ്വന്തമാക്കാൻ പോകുന്നത് ‘അന്തർവാഹിനികളുടെ അന്തകൻ’ എന്നറിയപ്പെടുന്ന സീഹോക് ഹെലികോപ്റ്ററുകൾ.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിധ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ നാവികസേനയുടെ കരുത്തുകൂട്ടാൻ അമേരിക്കൻ നിർമിത സീഹോക് വളരെ അധികം സഹായകമാകും. 

അമേരിക്കൻ കരസേന ഉപയോഗിക്കുന്ന യു.എച്ച്.-60 ബ്ലാക്ക്ഹോക് ഹെലികോപ്റ്ററിന്റെ നാവികപ്പതിപ്പാണ് എം.എച്ച്.-60 റോമിയോ സീഹോക്ക്.

കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയെ ആക്രമിച്ചുതകർക്കാൻ കഴിയുന്ന ഇവ ലോകനാവികരംഗത്തെ മികച്ച ബഹുദൗത്യ ഹെലികോപ്റ്ററുകളിലൊന്നാണ്. അമേരിക്കൻ ആയുധക്കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനാണ് നിർമാതാക്കൾ. 

* എത്ര ആഴത്തിലുള്ള അന്തർവാഹിനികളുടെ സാന്നിധ്യവും തിരിച്ചറിയാൻ കഴിയും

* ഹെലികോപ്റ്ററിനു നേർക്കുള്ള ആക്രമണങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ മിസൈൽ മുന്നറിയിപ്പു സംവിധാനം, ലേസർ മുന്നറിയിപ്പു സംവിധാനം, ഇൻഫ്രാറെഡ് ജാമർ തുടങ്ങിയവ.

* അന്തർവാഹിനികളെ ആക്രമിക്കൽ, ഉപരിതല സമുദ്രപോരാട്ടം, നാവികസേനയുടെ ആക്രമണങ്ങളെ പിന്തുണയ്ക്കൽ, നിരീക്ഷണം, രക്ഷാപ്രവർത്തനം തുടങ്ങിയ ദൗത്യങ്ങൾക്കു ഫലപ്രദം.

* 1425 കിലോവാട്ട് ശേഷിയുള്ള രണ്ടു ടർബോഷാഫ്റ്റ് എൻജിൻ

അന്തർവാഹിനികളെ കണ്ടെത്താൻ എ.എൻ./എ.ക്യു.എസ്.-22 എയർബോൺ ലോ ഫ്രീക്വൻസി സോണാർ സംവിധാനം

എന്നിവയൊക്കെ ഇതിന്റെ മികവുകളിൽ ചിലത്. 

Find Out More:

Related Articles: