പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ വായിച്ചു.

VG Amal
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ വായിച്ചു.

നേരത്തെ വിമര്‍ശനങ്ങള്‍ വായിക്കില്ലെന്നറിയിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത് വായിക്കുന്നത് എന്ന് അറിയിച്ചു.

ഇത് തന്റെ അഭിപ്രായമല്ലെന്നും പറഞ്ഞ ശേഷമാണ് ഗവര്‍ണര്‍ പരാമര്‍ശം വായിച്ചത്. വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം ആരംഭിച്ചത്. 

സര്‍ക്കാരിന്റെ നിലപാട് ഇതാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. വിയോജിപ്പ് ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇത് സര്‍ക്കാരിന്റെ നയമല്ല കാഴ്ചപ്പാട് ആണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. പൗരത്വ നിയമത്തിനെതിരെ നയപ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനം ആണ് ഉണ്ടായത്.

നിയമ ഭേദഗതി മതനിരപേക്ഷത തകര്‍ക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്കും നിയം എതിര്. വിമര്‍ശനങ്ങള്‍ ഭരണപക്ഷം ഡെസ്‌കില്‍ അടിച്ച് സ്വാഗതം ചെയ്തു.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ 18ാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമര്‍ശനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. എതിര്‍പ്പുള്ള ഭാഗം വായിക്കാതെ ഒഴിവാക്കാന്‍ ഗവര്‍ണര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇതനുസരിച്ച് ഈ ഭാഗം വായിക്കാതെ ഒഴിവാക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.

Find Out More:

Related Articles: