മധ്യ ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി കാര്യമായിതന്നെ കുറച്ചേക്കും.

VG Amal
മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസമായി ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി കാര്യമായിതന്നെ കുറച്ചേക്കും.

രണ്ടര ലക്ഷം മുതല്‍ ഏഴുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാകും നികുതിയെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 2.5 ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 

5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് നിലവില്‍ 20 ശതമാനമാണ് നികുതി. എന്നാല്‍ 7 ലക്ഷം മുതല്‍ 10 ലക്ഷംവരെ വരുമാനമുള്ളവര്‍ക്ക് നികുതി 10 ശതമാനമാക്കുമെന്നുമാണ്പ്രാഥമിക നിഗമനം. 

10 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് നിലവില്‍ 30 ശതമാനമാണ് നികുതി. 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലുള്ളവര്‍ക്ക് നികുതി 20 ശതമാനമായി കുറയുമെന്നും പറയുന്നു. 

20 ലക്ഷം മുതല്‍ 10 കോടി രൂപവരെ വരുമാനമുള്ളവര്‍ക്ക് 30ശതമാനമാകും നികുതി. 10 കോടിക്ക് മുകളിലുള്ളവര്‍ക്ക് 35 ശതമാനവും. 

Find Out More:

Related Articles: