ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

VG Amal
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഭരണഘടനാപരമായി ഗവര്‍ണര്‍ പദവിക്കുള്ള പരിമിതികള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കേരളാ ഗവര്‍ണര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ നിയന്ത്രിക്കാനും മൂക്കുകയറിടാനുമുള്ള ഒരു നീക്കവും അംഗീകരിക്കാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് നിയമപരമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

നിയമസഭ ഐക്യകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും അനുയോജ്യമായ തുടര്‍നടപടിയാണ് അതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. 

ചട്ടങ്ങള്‍ പ്രകാരം തീരുമാനം ഗവര്‍ണറെ അറിയിച്ചോ ഇല്ലയോ എന്നത് സര്‍ക്കാര്‍ വിശദീകരിക്കേണ്ട സാങ്കേതിക പ്രശ്‌നം മാത്രമാണ്. അതിന്റെ പേരില്‍ ഗവര്‍ണര്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.

ഇന്ത്യന്‍ ജനാധിപത്യക്രമത്തില്‍ ഗവര്‍ണര്‍മാര്‍ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവര്‍ണറുടെ പ്രതികരണങ്ങള്‍. 

Find Out More:

Related Articles: