പ്രതിപക്ഷവും പ്രക്ഷോഭത്തിലേക്ക്

VG Amal
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും യോജിച്ച സമരത്തിന്. 16ന് രാവിലെമുതല്‍ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി.

ഇത് സംബന്ധിച്ച് പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയും ചയ്തു. 

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കമാണ് എന്ന രീതിയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും കാണുന്നത്.

സംസ്ഥാനത്ത് നിയമം നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിയമത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവ് കക്ഷി ചേരാനും തീരുമാനിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് യോജിച്ചുള്ള പ്രക്ഷോഭത്തിന് ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കും.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ എല്ലാ കക്ഷി നേതാക്കളും   ഈ  പ്രക്ഷോഭത്തില്‍ പങ്കുചേരും.

Find Out More:

Related Articles: