ഗുജറാത്ത് സര്‍ക്കാര്‍ ഹെല്‍മെറ്റ് നിയമം ഇളവ് ചയ്തു.

VG Amal
പാര്‍ലമെന്റ് അംഗീകരിച്ച കേന്ദ്രനിയമത്തെയും ഗുജറാത്ത് ഹൈക്കോടതി വിധിയെയും മറികടന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ഹെല്‍മെറ്റ് നിയമം ഇളവ് ചെയ്തത്.

സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധികളില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമില്ലെന്ന് മന്ത്രിസഭാ യോഗമാണ് കഴിഞ്ഞദിവസം ഇത്തരത്തിൽ ഒരു  തീരുമാനമെടുത്തത്.

ഗുജറാത്ത് ഹൈക്കോടതി 2005 മേയ് 9-ന്റെ വിധിയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. വാഹനാപകടങ്ങള്‍ പെരുകുന്നതിനാല്‍ കോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു.

അന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ ദേശീയപാതകളില്‍ യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് കര്‍ശനമാണെന്ന് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നഗരത്തെയും ഗ്രാമത്തെയും വേര്‍തിരിക്കാന്‍ മോട്ടോര്‍വാഹന നിയമത്തില്‍ പറയുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

ഈ വിധി നിലവിലിരിക്കെയാണ് ഇപ്പോള്‍ പട്ടണങ്ങളിലെ ഇരുചക്രവാഹനക്കാര്‍ക്ക് ഹെല്‍മെറ്റ് ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ അനുവദിച്ചത്.

പാര്‍ലമെന്റ് ഈ വര്‍ഷം പരിഷ്‌കരിച്ച മോട്ടോര്‍ വാഹന നിയമത്തിന്റെയും ലംഘനമാണ് ഗുജറാത്തിലെ  ഈ ഹെല്‍മെറ്റ് ഇളവ്.

സംസ്ഥാന സര്‍ക്കാരുകള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ ഇളവ് നല്‍കാന്‍ ഈ നിയമം അനുവദിക്കുന്നില്ല. രാജ്യത്ത് ആദ്യമായി പിഴ  ശിക്ഷ ഇളവ് ചെയ്തതും ഗുജറാത്താണ്. ഇതേത്തുടര്‍ന്ന് കേന്ദ്ര ഗതാഗതവകുപ്പ് നിയമമന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

Find Out More:

Related Articles: