ദേശീയപാതയിൽ കഴിഞ്ഞദിവസം ടാങ്കർ ലോറി മറിഞ്ഞു

VG Amal
കാസര്‍കോട്- മംഗലാപുരം ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ട് വാതകം ചോര്‍ന്നു. അടുക്കത്ത്ബയലിനു സമീപം  ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ടാങ്കര്‍ അപകടത്തില്‍പ്പെട്ടത്.

മംഗലാപുരത്തുനിന്ന് കോയമ്പത്തൂരിലേയ്ക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ട് റോഡില്‍ മറിഞ്ഞത്. ടാങ്കറിന്‍റെ ഗ്യാസ് നിറച്ചിരിക്കുന്ന ഭാഗവും മുന്‍ഭാഗവും തമ്മില്‍ വേര്‍പെട്ട് മുന്‍വശത്തെ വാല്‍വിലൂടെയാണ് വാതകം വൻ തോതിൽ ചോര്‍ന്നത്. 

പിന്നീട് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ചേര്‍ന്ന് ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. അപകട സാധ്യത മുന്‍നിർത്തി പരിസരവാസികളെ വീടുകളില്‍നിന്ന് ഒഴിപ്പിക്കുകയും പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. വലിയ തോതില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം  ഏറെനേരം തടസ്സപ്പെട്ടു. 

Find Out More:

Related Articles: