വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാൻ നീക്കം

VG Amal
വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ആര്‍കെ സിങ് ഇത്തരത്തിൽ  നിലപാട് കടുപ്പിച്ചത്. കേന്ദ്രനിര്‍ദേശത്തോട് കേരളത്തിന്റെ വിയോജിപ്പ് തുടരുകയാണ്. ഇത്തവണ ചേര്‍ന്ന യോഗത്തിലും സ്വാകാര്യവത്കരിക്കാനുള്ള കേന്ദ്രനിര്‍ദേശത്തോടു അനുകൂല നിലപാടല്ല കേരളം സ്വീകരിച്ചത്.

വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസർക്കാരിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. കഴിഞ്ഞ 11, 12 തിയ്യതികളില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രസർക്കാർ നിലപാട് ആവര്‍ത്തിച്ചു. "സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ സ്വാകാര്യ ഏജന്‍സികള്‍ക്ക് വൈദ്യുതി മൊത്ത വിതരണം നടത്തുക. ഒരു മേഖലയില്‍ മൂന്നോ നാലോ ഏജന്‍സികളെ ചുമതലപ്പെടുത്തുക. അവര്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കും", കേന്ദ്ര വൈദ്യുതി മന്ത്രി ആര്‍കെ സിങ് തീരുമാനം ആവര്‍ത്തിച്ചു.വിതരണ ശൃംഖല സ്വാകാര്യവത്കരിക്കുന്നത് തോന്നുംപോലെയുള്ള ചാര്‍ജ്ജ് വര്‍ധനവിന് വഴിവെക്കും. എന്നാല്‍ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ വാദം.    

Find Out More:

Related Articles: