വാളിക്കോട് പാലം യാഥാർഥ്യത്തിലേക്ക്; ആറ് മാസംകൊണ്ട് പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് സി.ദിവാകരൻ.

Divya John

നെടുമങ്ങാട്: നെടുമങ്ങാട്ടെ ജനങ്ങളുടെ ഏറ്റവും വലിയൊരു ആഗ്രഹമായ വാളിക്കോട് പാലം യാഥാർഥ്യത്തിലേക്ക്. ആറ് മാസം കൊണ്ട് പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നാണ് സി ദിവാകരൻ എംഎൽഎ സ്ഥലം സന്ദർശിച്ചതിന് ശേഷം ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.

 

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാളിക്കോട് വട്ടപ്പാറ റോഡിൽ കിള്ളി നദിയ്ക്ക് കുറുകെ നിലവിലുള്ള വാളിക്കോട് പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമിക്കുന്നത്. ഈ പാലം യാഥാർഥ്യമാകുന്നതോടെ വട്ടപ്പാറ മേഖലയിലേയ്ക്കും നെടുമങ്ങാട് ടൗണിലേക്കും ഒരു രണ്ട് വരിപ്പാത കൂടി സാക്ഷാത്ക്കരിക്കുകയാണ്. കാലപ്പഴക്കെ ചെന്ന വാളിക്കോട് പാലം പുനർ നിർമ്മിക്കാൻ സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. 

 

നിലവിൽ വേങ്കോട്, വട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ നെടുമങ്ങാട് പഴകുറ്റി റോഡിൽ കല്ലമ്പാറ ഹൗസിഗ് ബോർഡ് കോളനിയുടെ മുന്നിലുടെയുള്ള ഓൾഡ് രാജപാത വഴിയും തിരുവനന്തപുരത്തു നിന്നും കരകുളം വഴി വട്ടപ്പാറയ്ക്ക് പോകേണ്ട വാഹനങ്ങൾ കരകുളത്തു നിന്നോ പത്താംകല്ലിൽ നിന്നോ ഇടത്തോട്ട് തിരിഞ്ഞു ഓൾഡ് രാജപാത വഴിയുമാണ് പോകുന്നത്. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന നെടുമങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ദിവാകരൻ സന്ദർശിച്ചു.

Find Out More:

Related Articles: