തെലങ്കാനയിലെ വികാരാബാദില്‍ പരീശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. സുല്‍ത്താന്‍പുര്‍ ഗ്രാമത്തിലാണ് വിമാനം തകര്‍ന്ന് വീണത്. ഹൈദരാബാദിലെ ബെഗംപേട്ട് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എഞ്ചിന്‍ തകരാര്‍ മൂലമാണ് തകര്‍ന്ന് വീണതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
മരിച്ച ഒരു പൈലറ്റിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രെയിനി പൈലറ്റായ പ്രകാശ് വിശാല്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ബേഗംപേട്ട് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 45 മിനിറ്റിനുള്ളില്‍ ഉച്ചയ്ക്ക് 11.55 ന് വിമാനവുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടെ കൃഷിയിടത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സുരക്ഷിതമായി വിമാനം താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍.
Find Out More: