സുപ്രീംകോടതി വിഭജിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഉപരാഷ്ട്രപതി
ഭരണഘടനാവിഷയങ്ങൾ പരിഗണിക്കാൻ ഒരു ശാഖയും അപ്പീലുകൾ പരിഗണിക്കാൻ മറ്റൊരു ശാഖയുമെന്ന രീതിയിൽ സുപ്രീംകോടതി വിഭജിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു.
സുപ്രീംകോടതിയുടെ നാല് പ്രാദേശിക ബെഞ്ചുകൾ രൂപീകരിക്കണമെന്ന നിയമകമീഷൻ ശുപാർശ എത്രയുംപെട്ടെന്ന് യാഥാർഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചയ്തു.
ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ അല്ലെങ്കിൽ ഹൈദരാബാദ് എന്നിവിടങ്ങളിൽ സുപ്രീംകോടതിയുടെ പ്രാദേശികബെഞ്ചുകൾ രൂപീകരിക്കാമെന്നാണ് നിയമകമീഷന്‍ ശുപാർശ ചെയ്‌തത്.ഭരണഘടനാവിഷയങ്ങൾ പരിഗണിക്കുന്ന വിഭാഗമെന്നും അപ്പീലുകൾ പരിഗണിക്കാൻ മറ്റൊരു വിഭാഗവുമെന്ന രീതിൽ സുപ്രീംകോടതിയെ വിഭജിക്കാമെന്ന് പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റി ശുപാർശചെയ്‌തിട്ടുണ്ട്. ഇവ നടപ്പാക്കിയാൽ നിയമനിർവഹണം കൂടുതൽ കാര്യക്ഷമമാകുമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.