ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺഫറൻസിൽ നിന്നും വിട്ടുമാറി പാകിസ്ഥാൻ

VG Amal
ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ്.സി.ഒ) മിലിട്ടറി മെഡിസിന്‍ കോണ്‍ഫറന്‍സ് ബഹിഷ്‌കരിച്ച പാക്ക് സംഘം അത്താഴ വിരുന്നില്‍ കൃത്യമായി ഹാജരായി. ഇന്ത്യയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലാണ് ദ്വിദിന മിലിട്ടറി മെഡിസിന്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. ആദ്യ ദിനം ചടങ്ങ് പാക്ക് പ്രതിനിധികള്‍ ബഹിഷ്‌കരിച്ചുവെങ്കിലും അത്താഴ വിരുന്നില്‍ പങ്കെടുത്തുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ച്യ്തിട്ടുണ്ട് 

പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ പാക്ക് പ്രതിനിധികളുടെ കസേരകള്‍ ഒഴിഞ്ഞു കിടന്നു. പാക്ക് പ്രതിനിധികളെ ക്ഷണിച്ചുവെങ്കിലും അവര്‍ സമ്മേളനത്തില്‍ പങ്കെടുത്തില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാറും പ്രതികരിച്ചിരുന്നു.പ്റ്റംബര്‍ 12, 13 തിയതികളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ 27 അന്താരാഷ്ട്ര പ്രതിനിധികളും 40 ഇന്ത്യന്‍ പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ചൈന, റഷ്യ, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചത്.

Find Out More:

Related Articles: