നെഹ്റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന് ഒന്നാംസ്ഥാനം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത്. കഴിഞ്ഞ തവണയും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് കിരീടം സ്വന്തമാക്കിയത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. സച്ചിൻ തണ്ടുൽക്കർ ആയിരുന്നു ചടങ്ങിൽ മുഖ്യ അഥിതി.
ദേവദാസ് മൂന്നാം സ്ഥാനത്തും കാരിച്ചാല്‍ നാലാം സ്ഥാനത്തും എത്തി. 1952-ന് ശേഷം ആദ്യമായാണ് നടുഭാഗം ചുണ്ടന്‍ കിരീടം സ്വന്തമാക്കുന്നത്. മൊത്തം 79 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ 23 എണ്ണം ചുണ്ടന്‍ വള്ളങ്ങളായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് 67-ാമത് വള്ളം കളി ഉദ്ഘാടനം ചെയ്തത്.
Find Out More: