സംസ്ഥാനത്ത് ആദിവാസി ജനവിഭാഗത്തെ കൂടുതൽ പേർക്ക് പോലീസ് സേനയിൽ നിയമനം
സംസ്ഥാനത്തെ ആദിവാസി ജനവിഭാഗത്തിലെ 125 പേര്‍ക്ക് കൂടി പൊലീസ് സേനയില്‍ നിയമനം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉള്ളവര്‍ക്കാണ് പ്രത്യേക നിയമനം നല്‍കുന്നത്. നേരത്തെ 75 പേര്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്റ് വഴി നിയമനം നല്‍കിയിരുന്നു. അതിന്റെ രണ്ടാം ഘട്ടമായാണ് 125 പേര്‍ക്കുള്ള നിയമനം.
ആദിവാസി വിഭാഗത്തില്‍ ഏറ്റവും താഴേക്കിടയില്‍ ഉള്ളവര്‍ക്ക് നിയമനം നല്‍കാനാണ് തീരുമാനം. പണിയന്, അടിയന്, ഊരാളി, കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍, കുറുമ്പര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇത്തരത്തിൽ മുന്‍ഗണന ലഭിക്കും.
ആദിവാസി വിഭാഗത്തില്‍ പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക നിയമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.