കച്ച് മേഖലയിലൂടെ പാകിസ്താന്‍ കമാന്‍ഡോകള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.
കടല്‍മാര്‍ഗം ഗുജറാത്തിലെത്തുന്ന കമാന്‍ഡോകള്‍, വര്‍ഗീയകലാപത്തിനും ഭീകരാക്രമണത്തിനും ശ്രമിച്ചേക്കുമെന്നാണ് സൂചനയെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് തീരത്ത് ബി എസ് എഫും കോസ്റ്റ് ഗാര്‍ഡും വന്ൻ ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ള സിര്‍ ക്രീക്കിലൂടെ ചെറുബോട്ടുകളിലാവും കമാന്‍ഡോകള്‍ ഗുജറാത്തിലേക്ക് കടക്കുകയെന്നാണ് സൂചന.പാകിസ്താന്‍ നാവികസേന പരിശീലനം നല്‍കിയ ഭീകരരും ഇവരുടെ കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്
Find Out More: