മൻമോഹൻ സിങ്ങിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ സുരക്ഷാ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്(എസ്പിജി) സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മന്‍മോഹന്‍ സിങ്ങിന് സെഡ്-പ്ലസ് സുരക്ഷ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം.
സുരക്ഷാ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എസ്പിജി സുരക്ഷ ഒരുക്കുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മക്കളും വാജ് പേയിയും വളര്‍ത്തുമകളും തങ്ങള്‍ക്കുണ്ടായിരുന്ന എസ്പിജി സുരക്ഷ നേരത്തെ വേണ്ടെന്ന് വെച്ചിരുന്നു. എസ്പിജി സുരക്ഷ നല്‍മകണ്ടവരുടെ പട്ടിക പ്രതിവര്‍ഷം പുന:പരിശോധിക്കാറുണ്ട്. ഇതേ തുടര്‍ന്നാണ് മന്‍മോഹന്‍ സിങ്ങിനെ എസ്പിജി സുരക്ഷയില്‍ നിന്ന് ഒഴിവാക്കിയത്.