പാലാ നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 23ന്
പാലാ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്തംബർ 23 ന് നടക്കും. വോട്ടെണ്ണൽ 27 നാണ്. കെ.എം മാണി അന്തരിച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
പാലാ നിയോജക മണ്ഡലത്തിൽ എം.എൽ.എ ഇല്ലാതായിട്ട് ഒക്ടോബറിൽ ആറുമാസം തികയുന്ന പഞ്ചാത്തലത്തിലാണ് സെപ്തംബർ മാസത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഈ മാസം 28ന് ഉപതിരഞ്ഞെടുപ്പ് ഗസറ്റിൽ വിജ്ഞാപനം ചെയ്യും. സെപ്റ്റംബർ 4 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം, പിൻവലിക്കാനുള്ള അവസാന തീയതി 7 ആണ്. ഇന്ന് മുതല്‍ പാലാ നിയോജകമണ്ഡലമുള്ള കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.