നെടുങ്കണ്ടം കസ്റ്റഡി മരണം മൂന്ന് പേർ കൂടി അറസ്റ്റിൽ.

VG Amal

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ മൂന്ന് പോലീസുകാര്‍കൂടി അറസ്റ്റില്‍. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന റോയ് പി വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് ജയിംസ് എന്നിവരുടെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്.

രാജ് കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണാണ് അന്വേഷണ സംഘം ഇത്തരത്തിൽ പെട്ടെന്ന്അഇത്തരത്തിൽ പെട്ടെന്നുതന്നെ ആറസ്റ്റിലേക്ക് നീങ്ങിയത്. മരിച്ച രാജ് കുമാറിനെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുന്‍ എസ്.ഐ സാബുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

നാലുപേരും നേരത്തെതന്നെ അറസ്റ്റിലായി. ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിയതിനാണ് മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകക്കുറ്റം അടക്കമുള്ളവ ഇവര്‍ക്കെതിരെ നിലനില്‍ക്കുമെന്ന് പോലീസ് പറയുന്നു. ഇതോടെ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി വർദ്ധിച്ചു. 

Find Out More:

Related Articles: