വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെഎസ്യു പഠിപ്പുമുടക്കും; സ്കൂളുകളെ ഒഴിവാക്കി.
തിരുവനന്തപുരം ∙ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്നു കെഎസ്യു. പിഎസ്സി, സർവകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കാൻ കെഎസ്യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.