തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്: പുനരാലോചിക്കുമെന്ന് കേന്ദ്രം
ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ കത്തു കിട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരം, അഹമ്മദാബാദ്, ലക്നൗ വിമാനത്താവളങ്ങൾ 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിനു കൈമാറാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.