അനാവശ്യ വിവാദമുണ്ടാക്കി തോറ്റു; ബിജെപിക്കെതിരെ ആർഎസ്എസ്

Divya John
അനാവശ്യ വിവാദമുണ്ടാക്കി തോറ്റു; ബിജെപിക്കെതിരെ ആർഎസ്എസ്. കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ്-ബിജെപി നേതൃയോഗത്തിലാണ് കടുത്ത വിമർശനം ഉയർന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ അടക്കം സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് വിമർശനം. തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്എസ്.  തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ ഏകോപനം മൊത്തം പാളി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനാവശ്യ വിവാദമുണ്ടാക്കി. ഇതെല്ലാം തോൽവിക്ക് കാരണമായെന്നും അനാവശ്യ വിവാദത്തിൽ ചെന്നു ചാടിയെന്നും വിമർശനമുയർന്നു.ബിജെപിയിൽ നിലനിൽക്കുന്ന ഗ്രൂപ്പിസത്തിനെതിരെയും വിമർശനം ഉയർന്നു.


  ഓരോ നേതാക്കളുടേയും പ്രവർത്തനം വിലയിരുത്തി വിശദമായ ഓഡിറ്റിങ് വേണമെന്ന സംഘപരിവാർ സംഘടനകളുടെ ആവശ്യവും യോഗം ചർച്ച ചെയ്തു. കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം ഗണേഷ്, അടക്കമുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. കുഴൽപ്പണ വിവാദം, സികെ ജാനുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്ത് ലക്ഷം നൽകിയത്. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറാൻ കെ സുന്ദരയ്ക്ക് രണ്ട് ലക്ഷം കോഴ നൽകിയതടക്കമുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് നേതൃയോഗം വിളിച്ചു ചേർത്തത്. അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം ഗണേഷ്, അടക്കമുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്.


  തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ഓഫീസിന് മുന്നിൽ നിരാഹാര സമരമിരുന്ന് ബിജെപി പ്രവർത്തകർ. സെയ്ന്തിയ നിയമസഭാ മണ്ഡലത്തിലെ ബനാഗ്രാമിൽ വെള്ളിയാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയിലേക്ക് പോയ പ്രവർത്തകർ തങ്ങളെ തിരികെ എടുക്കണമെന്നാവശ്യപ്പെട്ടാണ് തൃണമൂൽ പാർട്ടി ഓഫീസിന് മുന്നിൽ നിരാഹാര സമരമിരുന്നത്. ഇവരുടെ മനസിലെ മോശം കാര്യങ്ങൾ മായ്ക്കുന്നതിനാണ് ഗംഗാജലം തളിച്ചതെന്നാണ് തൃണമൂൽ പറയുന്നത്. 


  ബിജെപിയിൽ ചേർന്നതോടെ തങ്ങളുടെ ഗ്രാമത്തിലെ വികസനം സ്തംഭിച്ചെന്നാണ് സമരമിരുന്ന പ്രവർത്തകരിൽ ഒരാളായ അശോക് മൊണ്ഡൽ പറഞ്ഞത്. തുടർച്ചയായി ബിജെപി നടത്തുന്ന സമരങ്ങൾ നല്ലതിനേക്കാൾ മോശം കാര്യങ്ങൾക്കാണു വഴിയൊരുക്കിയത്. പാർട്ടിയിലേക്ക് തിരിച്ചെടുക്കുംവരെ സമരം ചെയ്യാനായിരുന്നു തീരുമാനമെന്നും ഇദ്ദേഹം പറയുന്നു.  

Find Out More:

Related Articles: