35000 കോടി വാക്സിനുവേണ്ടി ചെലവഴിക്കുകയാണ്; ഇന്ധന വില വർദ്ധനവിനെക്കുറിച്ച് മന്ത്രി!

Divya John
35000 കോടി വാക്സിനുവേണ്ടി ചെലവഴിക്കുകയാണ്; ഇന്ധന വില വർദ്ധനവിനെക്കുറിച്ച് മന്ത്രി! കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 35000 കോടി രൂപ വാക്സിനു വേണ്ടി ചെലവഴിക്കുകയാണെന്നും സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ധന വില വർദ്ധനവ് ജനങ്ങൾക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. "ഇന്ധന വില വർദ്ധനവ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയാണെന്ന് അംഗീകരിക്കുന്നു. വാക്സിനും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യത്തിനും വേണ്ടി പണം ചെലവഴിക്കുന്നതിനൊപ്പം പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ നൽകാൻ ഒരു ലക്ഷം കോടി ചെലവഴിക്കുകയാണ്." അദ്ദേഹം പറയുന്നു.



    കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കൂടിയത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി പറയണം. പാവപ്പെട്ടവരെക്കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ഇന്ധന വില കുറയ്ക്കാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിലയെക്കുറിച്ച് പരാതി പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറയ്ക്കുകയാണ് വേണ്ടത്. രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങിളിലും കോൺഗ്രസിന് ഭരണ പങ്കാളിത്തമുള്ള മഹാരാഷ്ട്രയിലും ഇന്ധന വില കുറയ്ക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കഴിഞ്ഞ ദിവസമാണ് ഓയിൽ കമ്പനികൾ നിശ്ചയിക്കുന്ന വിലയിൽ ഇടപെടാൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 



   ദിവസേനയുള്ള ഇന്ധനവില നിർണയം സുതാര്യമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു.രാജ്യത്ത് ഇന്ധനവില വരുംദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ.ദിവസേനയുള്ള ഇന്ധന വിലനിർണയത്തിൻ്റെ മറവിൽ ഇന്ധനവില ദിനംപ്രതി കുതിച്ചുയരുകയാണ്. ഇതിന് കേന്ദ്രസർക്കാരിന് എതിരെ വ്യാപകവിമർശനം ഉയരുന്നതിനിടയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. 



  ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണയിൽ ഉയർന്നതാണ് ഇന്ധന വില ആഭ്യന്തര വിപണിയിൽ ഉയരാൻ കാരണമായത്. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില കുറയുമെന്നാണ് കരുതുന്നത്. ക്രൂഡ് ഓയിൽ വില വർധിക്കാൻ അമേരിക്കയിൽ വീശിയടിച്ച ഇർമ ചുഴലിക്കാറ്റും കാരണമായിട്ടുണ്ട്. ഒപ്പം അന്താരാഷ്ട്ര വിപണിയിൽ വില താഴ്ന്നാൽ രാജ്യത്ത് ഇന്ധനവില കുറയുമെന്നും അദ്ദേഹം പറഞ്ഞു.  അതായത് രാജ്യത്ത് ഇന്ധനവില വരുംദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഓയിൽ കമ്പനികൾ നിശ്ചയിക്കുന്ന വിലയിൽ ഇടപെടാൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസേനയുള്ള ഇന്ധനവില നിർണയം സുതാര്യമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു.

Find Out More:

Related Articles: