ഇന്ധന വില വർധനയിൽ പ്രതിഷേധിച്ചു സൈക്കിൾ ചവിട്ടുന്ന ചിത്രവുമായി അബ്ദുല്ല കുട്ടി!

Divya John
ഇന്ധന വില വർധനയിൽ പ്രതിഷേധിച്ചു സൈക്കിൾ ചവിട്ടുന്ന ചിത്രവുമായി അബ്ദുല്ല കുട്ടി! തൻറെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അബ്ദുള്ളക്കുട്ടി സൈക്കിൾ ചവിട്ടുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ഇന്ധന വില വർധനവിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയതാണോയെന്നാണ് പലരും ചിത്രത്തിന് താഴെ കമൻറ് ചെയ്തത്. സംസ്ഥാനത്ത് പലയിടത്തും പ്രീമിയം പെട്രോൾ വില 100 രൂപയിലെത്തിയ അതേ ദിവസം സൈക്കിൾ ചവിട്ടുന്ന ചിത്രം പങ്കുവെച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ഇന്ധന വില വർധനവിനെതിരെയുള്ള പ്രതിഷേധമാണോ എന്ന് നിരവധി കമൻറുകൾ വന്നെങ്കിലും അബ്ദുള്ളക്കുട്ടി ഇതിൽ വിശദീകരണം ഒന്നും നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.


  യാതൊരു തലക്കെട്ടും കൂടാതെയാണ് സൈക്കിൾ ചവിട്ടുന്ന ചിത്രം ബിജെപി നേതാവ് പങ്കുവെച്ചത്. ഇതു തന്നെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം ചർച്ചയാകാനും കാരണമായത്.  "പെട്രോൾ വില വർധനക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുള്ള കുട്ടിക്ക് അഭിവാദ്യങ്ങൾ", "ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് BJP ദേശീയ വൈ.പ്രസിഡണ്ട് സൈക്കിൾ ഓടിച്ച് സമരത്തിൽ", "ഇന്ധന വില വർധനവിനെതിരെയുള്ള പ്രതീകാത്മക സമരത്തിന് അഭിവാദ്യങ്ങൾ" തുടങ്ങി നിരവധി കമൻറുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.



   തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് പ്രീമിയം പെട്രോളിന് വില നൂറ് കടന്നത്. സംസ്ഥാനത്തെ നിരവധി ജില്ലകളിൽ ഇന്നാണ് പ്രീമിയം പെട്രോൾ വില നൂറു കടന്നത്.  അതേസമയം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ലിറ്ററിന് 28 പൈസയാണ് വർധിച്ചത്. ഇന്നലെയും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നു. ജൂൺ മാസത്തിൽ ഇതു മൂന്നാം തവണയാണ് വില വർധന. സൈക്കിൾ ചവിട്ടുന്ന ചിത്രം പങ്കുവെച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. 


  തൻറെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അബ്ദുള്ളക്കുട്ടി ചിത്രം പങ്കുവെച്ചത്. ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്. "പെട്രോൾ വില വർധനക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുള്ള കുട്ടിക്ക് അഭിവാദ്യങ്ങൾ", "ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് BJP ദേശീയ വൈ.പ്രസിഡണ്ട് സൈക്കിൾ ഓടിച്ച് സമരത്തിൽ", "ഇന്ധന വില വർധനവിനെതിരെയുള്ള പ്രതീകാത്മക സമരത്തിന് അഭിവാദ്യങ്ങൾ" തുടങ്ങി നിരവധി കമൻറുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.

Find Out More:

Related Articles: