വിമാനം തകര്‍ന്നു വീണത് വിമാനത്താവളത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെയെന്ന് ഇറാൻ

VG Amal
യുക്രൈയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണത് വിമാനത്താവളത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെയെന്ന് ഇറാന്റെ പുതിയ അവകാശവാദം.

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഇമാം ഖൊമെയ്‌നി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തകര്‍ന്നു വീണതെന്നും ഇറാന്‍ വിശദീകരണം നല്‍കി.

 എന്നാൽ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വിമാന ജീവനക്കാരുടെ സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്നാണ് ഇറാന്റെ അവകാശവാദം. സാങ്കേതിക പിഴവാകാം അപകടത്തിന് പിന്നിലെന്നായിരുന്നു ഇറാന്‍ ആദ്യം പറഞ്ഞത്, എന്നാല്‍ യുക്രൈയ്ന്‍ ഇത് പൂർണമായും  തള്ളിയിരുന്നു.

ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് യുക്രൈയ്ന്‍ വിമാനം തകര്‍ന്നു വീണത്. അതിനാല്‍ മിസൈല്‍ ആക്രമണം അടക്കമുള്ളവയുടെ സാധ്യതഅന്വേഷണ സംഘം പരിഗണിക്കുന്നുവെന്ന് യുക്രൈയ്ന്‍ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

Find Out More:

Related Articles: