മാമൂലയുടെ കൂടെ എന്റെ മകനും കൂടെ അഭിനയിക്കുന്നതിൽ അഭിമാനം; ഹരി ശ്രീ അശോകൻ!

Divya John
 മാമൂലയുടെ കൂടെ എന്റെ മകനും കൂടെ അഭിനയിക്കുന്നതിൽ അഭിമാനം; ഹരി ശ്രീ അശോകൻ! മമ്മൂക്കക്ക് വേണം അതിന്റെ ഷേക്ക് ഹാൻഡ് കൊടുക്കാൻ. ഇങ്ങനെ വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നു, അത് ഗംഭീരമാക്കുന്നു. അതും ഇത്രയും വർഷങ്ങൾ. കാതൽ, അതൊക്കെ ഒരു ചങ്കൂറ്റം ആണ്. അങ്ങനെ തന്നെയാണ് ഭ്രമയുഗവും. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പടം ഇങ്ങനെ ചങ്കൂറ്റത്തോടെ ഏറ്റെടുക്കുക എന്ന് പറയുന്നത് തീർച്ചയായും നമ്മൾ സല്യൂട്ട് കൊടുക്കേണ്ട ഒന്നാണ് ഹരി ശ്രീ അശോകൻ പറയുന്നു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു സംസാരിക്കുന്നത്. മലയാള സിനിമ മുഴുവൻ ഉറ്റുനോക്കുന്ന ചിത്രമാണ് ഭ്രമയുഗം എന്ന് നടൻ ഹരിശ്രീ അശോകൻ. ഒറ്റ ലൊക്കേഷനിൽ നിന്നുമാണ് ഇത് വന്നത് എന്നാണ്. ഇതുപോലത്തെ സിനിമകൾ ഇറങ്ങണം. ഭയങ്കര ലൊക്കേഷൻ, നാലുപേരും തകർത്തു. മമ്മുക്ക ഇങ്ങനെ പരീക്ഷണം നടത്തുകയല്ലേ.




നിഘണ്ടുവിൽ പോലും വാക്കില്ല. മമ്മുക്കയുടെ ചിന്ത ഉണ്ടല്ലോ. അവിടെയാണ് നമ്മൾ എടുത്തു പറയേണ്ടത്. ഒരു ബ്രഹ്മാണ്ഡ നടൻ ഇങ്ങനെ ഒരു വേഷത്തിന് യെസ് പറയുക എന്നത് അത്ഭുതമാണ്. മമ്മുക്ക യെസ് പറഞ്ഞതുകൊണ്ടാണ് അര്ജുന് ഒക്കെ അഭിനയിക്കാൻ ആയത്. ശരിക്കും കൊതിയാകുന്നു ഒന്നുകൂടി കാണാൻ. അത്രയും ഭ്രമിപ്പിച്ചു കളഞ്ഞു ഈ സിനിമ. എനിക്കും കൊതിയായി അഭിനയിക്കാൻ.- ഹരി ശ്രീ അശോകൻ സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. 22 ലധികം രാജ്യങ്ങളിലാണ് ഭ്രമയുഗം റിലീസ് ചെയ്തത്. യുകെ, ഫ്രാൻസ്, പോളണ്ട്, ജർമ്മനി, ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെസ്ക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യും. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ചിത്രമായതുകൊണ്ട് സിനിമയ്ക്ക് വലിയ ബജറ്റായില്ലെന്ന് ചർച്ചകൾ ഉയർന്നിരുന്നു.



  റെഡ് റെയ്ൻ, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ചിത്രം ഹൊറർ ത്രില്ലർ ഗണത്തിലാണ് പെടുന്നത്. ഭ്രമയുഗം കുഞ്ചമൻ പോറ്റിയുടെ കഥയല്ലെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നുണ്ട്. എന്തൊരു മാജിക്ക് ആണ് ഇതെന്ന് ഒരു പിടിയും ഇല്ല.



ഇത്രയും കഥാപാത്രങ്ങൾ ഇത്രയും വര്ഷങ്ങൾ അതിങ്ങനെ കയറ്റി കയറ്റി കൊണ്ട് പോവുകയാണ്. ഒരിക്കലും ഒരു താഴ്ന്ന ഗ്രാഫ് അവിടെയില്ല. അത് മെയിന്റയിൻ ചെയ്യുന്നത് മാജിക്ക് ആണ്. ടിക്കറ്റ് പോലും കിട്ടാൻ ഇല്ല. അതിൽ എന്റെ മകൻ ഭാഗം ആയതിൽ എനിക്ക് അഭിമാനം ആണ്- ഹരിശ്രീ പറയുന്നു. അവൻ നന്നായി ചെയ്തു. ഇങ്ങനെ ഉള്ള പടം കാണുമ്പൊൾ എനിക്ക് കൊതി ആയി. എല്ലാവരും നന്നായി ചെയ്യുന്നുണ്ട്.

Find Out More:

Related Articles: