കോഴി പോര് ഷോർട് ഫിലിമിന്റെ അഭിപ്രായം

Divya John

ഷോര്‍ട്ട് ഫിലിം നിര്‍മിക്കുകയെന്നുള്ളത് ഇന്ന് വീട്ടിനുള്ളില്‍ നിന്നു തന്നെ കുട്ടികള്‍ക്ക് പോലും നടക്കുന്ന ഒരു കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ ഒരു പത്തോ ഇരുപതോ ഷോര്‍ട്ട് ഫിലിമുകള്‍ കൂട്ടിവെച്ചാല്‍ അത് ഫീച്ചര്‍ ഫിലിമായി മാറുമോ എന്ന് ചോദിച്ചാല്‍ (കാഴ്ച തുടങ്ങും മുന്‍പ് എഴുതികാണിക്കാമെങ്കിലും) പ്രേക്ഷകന് അങ്ങനെ തോന്നുകയില്ല എന്നാവും ഉത്തരം. പുതിയ സിനിമകള്‍ക്ക് വിഷയം തെരഞ്ഞെടുക്കുമ്പോഴും ഏറെ വൈവിധ്യമുണ്ടാക്കുവാന്‍ ശ്രമിക്കുന്നത് നല്ലതാണെങ്കിലും അതില്‍ ഏതെങ്കിലും രീതിയിലുള്ള ഒരു വ്യത്യസ്ത കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതുണ്ട്.

 

 

 

   അങ്കമാലി ഡയറീസ് തീയേറ്ററില്‍ വിജയിച്ചു, പലരും നല്ല അഭിപ്രായം പറഞ്ഞുവെന്നുള്ളത്‌ കൊണ്ട് എല്ലാ ജില്ലകളിലുമുള്ള ഇതിനു സമാനമായ പല നഗരങ്ങളിലെയും ഗുണ്ടായിസവും അടിപിടിയുമെല്ലാം ഒരു കാര്യവുമില്ലാതെ ക്യാമറ തുറന്നുവെച്ച് കാട്ടിയാല്‍ അത് സിനിമയായി മാറിക്കൊള്ളണമെന്നില്ല. മറിച്ച് ഇങ്ങനെ മുന്‍പു കാണാത്ത കഥാപാത്രങ്ങളും വിഷയങ്ങളുമെല്ലാം സിനിമയ്ക്ക് പാത്രീഭൂതമായി മാറുമ്പോള്‍ ഒന്നുകില്‍ അതിന്റെ രാഷ്ട്രീയം അത്തരം സിനിമകളില്‍ പ്രകടമായോ പരോക്ഷമായോ പുറത്തുവരണം. അല്ലെങ്കില്‍ അവതരണത്തില്‍ വ്യത്യസ്തയുണ്ടാകണം.

 

 

 

 

   ലോക സിനിമയില്‍ നടക്കുന്ന മാറ്റങ്ങളെപ്പോലും അതേവേഗതയില്‍ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മോളിവുഡും മാറുന്നുവെന്ന് ചുരുക്കിപ്പറയാം.എന്നാല്‍ സാങ്കേതികതയുടെ ഏതു നിലക്കുള്ള വളര്‍ച്ച ഉണ്ടാകുമ്പോഴും സിനിമ എന്ന കലാരൂപത്തിന് അതിന്റേതായ ചട്ടക്കൂടുണ്ടായിരിക്കണം. അതില്ലാതെ എത്ര കസര്‍ത്തു കളിച്ചാലും സിനിമ എന്ന പ്ലാറ്റ്‌ഫോമിലേക്ക് പ്രേക്ഷകന്റെ കാഴ്ചയില്‍ അത് കയറിയിരിക്കില്ല എന്നത് ഒരു സത്യമാണ്. ഇത്രയും പറയുവാന്‍ കാരണം കോഴിപ്പോര് എന്ന പേരുകൊണ്ട് തന്നെ വേറിട്ടതായി തോന്നിപ്പിച്ച ഒരു സിനിമയുടെ ആദ്യകാഴ്ചയില്‍ നിന്നുണ്ടായ തോന്നലുകളാണ്.

 

 

   അങ്കമാലി ഡയറീസ് തീയേറ്ററില്‍ വിജയിച്ചു, പലരും നല്ല അഭിപ്രായം പറഞ്ഞുവെന്നുള്ളത്‌ കൊണ്ട് എല്ലാ ജില്ലകളിലുമുള്ള ഇതിനു സമാനമായ പല നഗരങ്ങളിലെയും ഗുണ്ടായിസവും അടിപിടിയുമെല്ലാം ഒരു കാര്യവുമില്ലാതെ ക്യാമറ തുറന്നുവെച്ച് കാട്ടിയാല്‍ അത് സിനിമയായി മാറിക്കൊള്ളണമെന്നില്ല. മറിച്ച് ഇങ്ങനെ മുന്‍പു കാണാത്ത കഥാപാത്രങ്ങളും വിഷയങ്ങളുമെല്ലാം സിനിമയ്ക്ക് പാത്രീഭൂതമായി മാറുമ്പോള്‍ ഒന്നുകില്‍ അതിന്റെ രാഷ്ട്രീയം അത്തരം സിനിമകളില്‍ പ്രകടമായോ പരോക്ഷമായോ പുറത്തുവരണം. അല്ലെങ്കില്‍ അവതരണത്തില്‍ വ്യത്യസ്തയുണ്ടാകണം.

 

 

 

   രണ്ടുവീട്ടുകാര്‍, ഏറ്റവും അടുത്തിടപഴകിയവര്‍ ഒരു സുപ്രഭാതത്തില്‍ ഒരു വീട്ടിലെ കോഴിയിടുന്ന മുട്ട കാണാതാകുന്നതിനെ തുടർന്ന് തെറ്റുന്നു എന്നതില്‍ നിന്ന് ഒരു സിനിമയുടെ ത്രെഡ് പിറക്കുന്നു എന്നുള്ളതായിരുന്നു കോഴിപ്പോരിനെ ആകാംക്ഷയോടെ കാണുവാന്‍ പ്രേരിപ്പിച്ചത്. അതുപോലെ എറണാകുളത്തിന്റെ പ്രാന്തപ്രദേശത്തിന്റെ അരികുപറ്റി ജീവിക്കുന്ന അനേകം ജീവിതകഥാപാത്രങ്ങള്‍ അധികചമയങ്ങളില്ലാതെ ക്യാമറക്ക് മുന്നിലേക്ക് കയറിവരുന്നുവെന്നുള്ളത് ഏറെ പ്രതീക്ഷ നല്കിയിരുന്നു (സിനിമയുടെ കാഴ്ചക്ക് മുന്‍പ്) അത് കോഴിപ്പോര് എന്ന സിനിമക്ക് പൂര്‍ണമായി സംതൃപ്തമാക്കുവാന്‍ പറ്റാതെ പോയി എന്നുള്ളതാണ് സിനിമയുടെ ആദ്യകാഴ്ചയില്‍ രേഖപ്പെടുത്തേണ്ടി വരുന്നത്.

 

 

    നഗര ജീവിതത്തിൽ നാം അധികം കാണാത്ത കുറെ കഥാപാത്രങ്ങളെ ഇതില്‍ നമുക്ക് കാണാനാകും. അവരുടെ വാമൊഴി ഭാഷയുടെ രസം പലയിടത്തായി ചിത്രത്തിൽ നന്നായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ചിത്രത്തിന്‍റെ ആകെത്തുക നോക്കിയാൽ ഇത്തരത്തിലുള്ള എല്ലാ ഘടകങ്ങളെയും കോര്‍ത്തിണക്കി കൊണ്ട് സിനിമാറ്റിക്കായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചില്ലെന്ന് പറയാം. അവിടിവിടെ ചിതറിയ കാഴ്ചകള്‍ ചേർത്തുവെച്ച് അവതരിപ്പിക്കാനുള്ള ശ്രമം പ്രേക്ഷകനെ പിടിച്ചിരുത്തും വിധം ഉയർന്നില്ല എന്നുള്ളതാണ് ഈ സിനിമക്ക് സംഭവിച്ച പ്രധാന പാളിച്ച.

 

 

    എങ്കിലും ഒരു കഥാപാത്രത്തിന് മാത്രം പ്രാധാന്യം നല്കുന്നതിനപ്പുറം അനേകം കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള ഈ സിനിമയുടെ രീതിയടക്കമുള്ളവയ്ക്ക് കൈയടി നൽകിയേ തീരൂ. അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു കഥാപാത്രം ഈ സിനിമയില്‍ മറ്റുള്ളവയെക്കാള്‍ മുന്നില്‍ നടന്നുവെന്നുള്ളത് പ്രത്യേകമായി എടുത്തു പറയുവാന്‍ സാധിക്കുകയില്ല.പൊതുവെ കാണുന്ന ഈ ട്രെന്‍ഡില്‍ നിന്ന് മാറി സഞ്ചരിക്കുന്നു എന്നുള്ളതാണ് കോഴിപ്പോരിലെ ഗാനങ്ങള്‍ നൽകുന്ന ഏറ്റവും വലിയ പ്രത്യേകത. സാധാരണക്കാരനും കുട്ടികള്‍ക്കും വരെ മനസ്സിലാകുന്ന വാമൊഴി ചന്തമുള്ള വരികള്‍,

 

 

 

   പ്രതിഭാധനനായ സംഗീതഞ്ജന്‍ ബിജിബാലിന്റെ സംഗീതക്കൂട്ടിലുടെ പുറത്തേക്കു വരുമ്പോഴുള്ള കേള്‍വിയുടെ സുഖം നമുക്ക് കോഴിപ്പോര് എന്ന സിനിമ വര്‍ത്തമാനകാല മലയാള സിനിമക്ക് നൽകുന്ന വലിയൊരു സംഭാവനയായും ഒരു പാഠമായും വിലയിരുത്താവുന്നതാണ്.പാട്ടെഴുതിയ ശേഷം ട്യൂണിടുന്ന ഒരു കാലത്ത് മലയാളത്തില്‍ പാട്ടിന്റെ വരികള്‍ക്കൊരു നൈതികതയുണ്ടായിരുന്നു.

 

 

 

   എന്നാല്‍ പിന്നീടത് എങ്ങനെയെങ്കിലും ട്യൂണിലേക്ക് കുത്തിക്കയറ്റുവാനുള്ള ഫില്ലിംഗ് ദ ബ്ലാങ്ക്‌സ് മാത്രമായി മാറി പാട്ടിന്റെ വരികള്‍. ഇക്കാര്യം പറയുന്നത് ഇതിനപവാദങ്ങളുണ്ടായിരുന്നു എന്നത് മറന്നുകൊണ്ടല്ല. മറിച്ച് പൊതുവെ പുലർത്തി വന്നിരുന്ന രീതി ഇതായിരുന്നു. അങ്ങനെയാണ് മലയാളത്തെക്കുറിച്ച് സാമാന്യബോധ്യമില്ലാത്ത വ്യക്തിയ്ക്ക് പോലും പാട്ടെഴുത്ത് പറ്റിയ ഒരു പണിയായി മാറിയത്.

Find Out More:

Related Articles: