മഞ്ജുവിന്റെ ആവണി ഇത്ര വലുതായോ: കണ്ണടച്ച് തുറക്കും മുൻപ് മകളുടെ സ്‌കൂൾ ജീവിതം തീർന്നുവെന്ന് മധുവും!

frame മഞ്ജുവിന്റെ ആവണി ഇത്ര വലുതായോ: കണ്ണടച്ച് തുറക്കും മുൻപ് മകളുടെ സ്‌കൂൾ ജീവിതം തീർന്നുവെന്ന് മധുവും!

Divya John
 മഞ്ജുവിന്റെ ആവണി ഇത്ര വലുതായോ: കണ്ണടച്ച് തുറക്കും മുൻപ് മകളുടെ സ്‌കൂൾ ജീവിതം തീർന്നുവെന്ന് മധുവും! അഭിനേതാവായി അരങ്ങേറി സംവിധായകനായി മാറിയ താരമാണ് മധു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് മഞ്ജു വാര്യരും മധു വാര്യരും. മഞ്ജുവിന് പിന്നാലെയാണ് മധുവും സിനിമയിൽ എത്തുന്നത്. സംവിധാനത്തിലാണ് കൂടുതൽ താൽപര്യം എന്ന് തുടക്കത്തിൽ തന്നെ മധു പറഞ്ഞിരുന്നു.  ലളിതം സുന്ദരത്തിൽ നിർമാതാവായും നായികയായും മഞ്ജുവും എത്തിയിരുന്നു. അവസാനനിമിഷമാണ് ഞാൻ ഈ ചിത്രത്തിലേക്ക് വരുന്നതെന്ന് മഞ്ജു പറഞ്ഞിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യ സിനിമയ്ക്ക് ശേഷം അടുത്തത് എപ്പോഴാണെന്നാണ് മധുവിനോട് ആരാധകർ ചോദിക്കുന്നത്.





സോഷ്യൽമീഡിയയിലൂടെയായി സിനിമയെക്കുറിച്ച് മാത്രമല്ല ജീവിത വിശേഷങ്ങളും പങ്കിടാറുണ്ട് മധു വാര്യർ. മകളായ ആവണിയുടെ വീഡിയോയും ഇടയ്ക്ക് അദ്ദേഹം പങ്കുവെച്ചിരുന്നു. അവൾ ആദ്യമായി സ്‌കൂളിൽ പോയത് ഇന്നലെയാണെന്ന പോലെ തോന്നുന്നു. കണ്ണടച്ച് തുറക്കും മുൻപ് സ്‌കൂൾ ജീവിതം കഴിഞ്ഞു, കാലം എത്ര പെട്ടെന്നാണ് കടന്നുപോവുന്നത് എന്നുമായിരുന്നു മധു കുറിച്ചത്. ആവണി കുഞ്ഞായിരുന്നപ്പോഴത്തെയും ഇപ്പോഴുള്ളതുമായ വീഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. മകളും അതുപോലെ തന്നെയാണ്. ഒരു പുഞ്ചിരിയില് എല്ലാം ഒതുക്കും. അമ്മയില് നിന്നാണോ ആ സ്വഭാവം കിട്ടിയതെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം ചോദിച്ചത്. അടുത്തിടെയായിരുന്നു മീനാക്ഷി എംബിബിഎസ് പൂർത്തിയാക്കിയത്. ആ സന്തോഷം പങ്കിട്ട് ദിലീപും കാവ്യയും എത്തിയിരുന്നു.






ഡെർമറ്റോളജിയിൽ ഉപരിപഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് മകൾ എന്ന് ദിലീപ് പറഞ്ഞിരുന്നു. മകളായ മീനാക്ഷി കൂടെയില്ലാത്തതിന്റെ വിഷമം മഞ്ജു പുറമെ പ്രകടിപ്പിക്കാറില്ല. അച്ഛനും മകളും തമ്മിലുള്ള അടുപ്പം അറിയാം. അവൾക്ക് അതാണ് താൽപര്യമെങ്കിൽ അങ്ങനെ നടക്കട്ടെ എന്നായിരുന്നു മഞ്ജുവിന്റെ നിലപാട്. മകളെക്കുറിച്ചുള്ള ചോദ്യങ്ങളിലൊന്നും മഞ്ജു പ്രതികരിക്കാറില്ല. അത്തരം ചോദ്യങ്ങളില് മൌനമാണ് മറുപടി. മഞ്ജു വാര്യരായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം സ്‌നേഹം അറിയിച്ചത്. ആവണിക്കൊപ്പമുള്ള സന്തോഷനിമിഷങ്ങൾ നേരത്തെ മഞ്ജുവും പങ്കിട്ടിരുന്നു.





 അമ്മയ്ക്കും നാത്തൂനും ആവണിക്കുമൊപ്പമുള്ള മഞ്ജുവിന്റെ ഫോട്ടോ മുൻപ് വൈറലായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ആവണിക്ക് അരികിലേക്ക് മഞ്ജു എത്താറുണ്ട്. ലോക് ഡൗൺ കാലത്ത് ഞങ്ങളെല്ലാം ഒന്നിച്ചായിരുന്നു. കാലങ്ങൾക്ക് ശേഷമായിരുന്നു അമ്മയ്ക്ക് മകളെയും മകനെയും അടുത്ത് കിട്ടിയത്. ആവണിയും ആ നിമിഷങ്ങൾ ആഘോഷമാക്കിയിരുന്നു. മഞ്ജുവിനൊപ്പം മത്സരിച്ച് സൈക്കിളോടിച്ചായിരുന്നു ആവണി തിളങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോ അന്ന് വൈറലായിരുന്നു.
 

Find Out More:

Related Articles: