ബോളിവുഡ് സ്‌റ്റൈലിന് മാച്ചായി മഞ്ജു വാരിയർ! വെസ്റ്റേൺ വേഷമാണോ, എന്നാൽ വെസ്‌റ്റേൺ കൾച്ചർ ഇല്ലാതെ തന്നെ ആ വസ്ത്രത്തിന്റെ സ്‌റ്റൈൽ കാത്ത് സൂക്ഷിക്കുന്ന ലുക്ക്. എല്ലാം മഞ്ജുവിൽ വർക്കാവും. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് അവിടത്തെ റെഡ് കാർപെറ്റിൽ കാണാറുള്ളത്. എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ!മഞ്ജു വാര്യർ എന്ത് ധരിച്ചാലും അതിന് ഒരു പ്രത്യേക ഭംഗിയാണ്. സാരിയിൽ വന്നാൽ തനി നാടൻ പെണ്ണ്, ചിലപ്പോഴൊക്കെ സാരിയിലും മാസും സ്റ്റൈലും ആവാൻ പറ്റുമെന്ന് മഞ്ജു തെളിയിച്ചു.
എന്തൊരു സ്മാർട്ട്‌നസ്സ്, ക്യൂട്ട്, ബ്യൂട്ടിഫുൾ, പോസിറ്റീവ് ആറ്റിറ്റിയൂഡ് എന്നിങ്ങനെ പോകുന്നു ഈ ഫോട്ടോയോടും ലുക്കിനോടും ഉള്ള ആരാധകരുടെ പ്രതികരണം. വളരെ വ്യത്യസ്തമാണ് മഞ്ജുവിന്റെ സ്‌കിൻ ടോൺ, അതാണ് 46 ലും തിളങ്ങഉന്ന ഈ സൗന്ദര്യ രഹസ്യം എന്നാണ് ഒരു ആരാധകന്റെ കമന്റ്. പാൻ ഇന്ത്യൻ തലത്തിൽ മഞ്ജുവിനെ ആഘോഷിച്ച, വേട്ടൈയാൻ എന്ന ചിത്രത്തിലെ മനസ്സിലായോ സ്‌റ്റൈലിന് മഞ്ജുവിന്റെ സ്‌റ്റൈൽ ചെയ്തതും ലിച്ചിയാണ്. അന്നും അതുപോലൊരു ഫാസ്റ്റ് ട്രാക്ക് മസാല പാട്ടിന് വളരെ മാന്യമായി എത്തിയ മഞ്ജുവിന്റെ സാരി ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ബോളിവുഡ് ലുക്കിന് എന്നതുപോലൊരു മാന്യത ആ വസ്ത്ര ധാരണത്തിനും ഉണ്ടായിരുന്നു. ആരാണ് മഞ്ജുവിന്റെ ഈ സ്‌റ്റൈലൻ ലുക്കിന് പിന്നിൽ എന്ന് തിരിഞ്ഞു പോയാൽ, മഞ്ജുവിന്റെ എല്ലാ വൈറൽ ലുക്കിന് പിന്നിലും ഈ സ്റ്റൈലിസ്റ്റ് ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും.
എൽടു എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് മഞ്ജുവിനെ സ്‌റ്റൈലാക്കിയത് ഡിസൈനിങ് ലോകത്ത് ലിച്ചി എന്നറിയപ്പെടുന്ന ലിജി പ്രേമനാണ്.പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് അവിടത്തെ റെഡ് കാർപെറ്റിൽ കാണാറുള്ളത്. എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ!