ഇത്തവണയും പതിവ് തെറ്റിക്കാതെ പൊങ്കാല അർപ്പിച്ചു നടി ചിപ്പി! ആറ്റുകാൽ ക്ഷേത്രത്തിന് സമീപമാണ് ചിപ്പിയും കുടുബാംഗങ്ങളും പൊങ്കാല ഇടുന്നത്. ഈ വർഷം പായസവും വെള്ളച്ചോറും പയറും ആണ് ചിപ്പി ആറ്റുകാലമ്മയ്ക്ക് നിവേദ്യമായി അർപ്പിക്കുന്നത്. ഇത്തവണ ഒരു സ്പെഷ്യൽ പ്രാർഥന കുടി തനിക്കുണ്ടെന്ന് ചിപ്പി മാധ്യമങ്ങളോട് പ്രതികരിച്ചു. പതിവ് തെറ്റിക്കാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ നടി ചിപ്പി. 20 വർഷത്തിലേറെയായി പൊങ്കാലയിടുന്നുണ്ടെന്നും ഇടയ്ക്ക് കുറച്ചു തവണ പൊങ്കാല നഷ്ടപ്പെട്ടിട്ടുണ്ടെന്നും ചിപ്പി പറഞ്ഞു. "20 വർഷത്തിലേറെയായി പൊങ്കാലയിടുന്നുണ്ട്. ഇടയ്ക്ക് കുറച്ചു തവണ പൊങ്കാല ഇടാൻ കഴിയാതെ വന്നിട്ടുണ്ട്. ഓരോ തവണ പൊങ്കാല ഇടുമ്പോഴും ആദ്യമായി പൊങ്കാല ഇടുന്ന അനുഭവമാണ്"- ചിപ്പി പറഞ്ഞു.
ആറ്റുകാൽ പൊങ്കാലയിലെ സ്ഥിരം സാന്നിധ്യമായ ചിപ്പി സ്കൂൾ കാലം മുതൽ പൊങ്കാല അർപ്പിക്കുന്നുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' നിർമിക്കുന്നത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ്. ചിപ്പിയുടെ ഭർത്താവ് ആണ് രഞ്ജിത്ത്. മോഹൻലാലും ശോഭനയും 20 വർഷത്തിന് ശേഷം ഒന്നിക്കുന്ന സിനിമയാണ് 'തുടരും'. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മണിയൻപിള്ള രാജു, ബിനു പപ്പു, ഫർഹാൻ ഫാസിൽ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ഷാജികുമാർ ആണ് ഛായാഗ്രഹണം. ചിത്രത്തിൻ്റെ റിലീസ് മെയ് മാസത്തിലാകുമെന്നാണ് റിപ്പോർട്ട്. ഇത്തവണത്തെ പ്രത്യേക പ്രാർഥന തങ്ങളുടെ പുതിയ സിനിമയ്ക്ക് വേണ്ടിയാണെന്ന് ചിപ്പി പറഞ്ഞു.
ലാലേട്ടനും ശോഭനചേച്ചിയും വീണ്ടും ഒരുമിക്കുന്ന 'തുടരും' സിനിമയുടെ റിലീസ് ഉടനുണ്ട്. അതിനുവേണ്ടി അമ്മയോട് പ്രാർഥനയുണ്ട്. നന്നായി വരുമെന്നാണ് പ്രതീക്ഷ. സിനിമ തിയേറ്ററിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. കുറേ നാൾ കൂടിയാണ് ലാലേട്ടൻ - ശോഭന ചേച്ചി കോംബോയിലുള്ള സിനിമ വരുന്നതെന്നും ചിപ്പി വ്യക്തമാക്കി. ഓരോ വർഷം കഴിയുമ്പോഴും തിരക്ക് കൂടുകയാണെന്നും ചിപ്പി ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം നല്ല തിരക്കാണ്. ക്ഷേത്രത്തിൽ പോയപ്പോൾ വലിയ ക്യൂ കണ്ടുവെന്നും ചിപ്പി പറഞ്ഞു. "20 വർഷത്തിലേറെയായി പൊങ്കാലയിടുന്നുണ്ട്. ഇടയ്ക്ക് കുറച്ചു തവണ പൊങ്കാല ഇടാൻ കഴിയാതെ വന്നിട്ടുണ്ട്. ഓരോ തവണ പൊങ്കാല ഇടുമ്പോഴും ആദ്യമായി പൊങ്കാല ഇടുന്ന അനുഭവമാണ്"- ചിപ്പി പറഞ്ഞു.
"20 വർഷത്തിലേറെയായി പൊങ്കാലയിടുന്നുണ്ട്. ഇടയ്ക്ക് കുറച്ചു തവണ പൊങ്കാല ഇടാൻ കഴിയാതെ വന്നിട്ടുണ്ട്. ഓരോ തവണ പൊങ്കാല ഇടുമ്പോഴും ആദ്യമായി പൊങ്കാല ഇടുന്ന അനുഭവമാണ്"- ചിപ്പി പറഞ്ഞു. ആറ്റുകാൽ പൊങ്കാലയിലെ സ്ഥിരം സാന്നിധ്യമായ ചിപ്പി സ്കൂൾ കാലം മുതൽ പൊങ്കാല അർപ്പിക്കുന്നുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' നിർമിക്കുന്നത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ്. ചിപ്പിയുടെ ഭർത്താവ് ആണ് രഞ്ജിത്ത്. മോഹൻലാലും ശോഭനയും 20 വർഷത്തിന് ശേഷം ഒന്നിക്കുന്ന സിനിമയാണ് 'തുടരും'. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മണിയൻപിള്ള രാജു, ബിനു പപ്പു, ഫർഹാൻ ഫാസിൽ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്.