അയ്യങ്കാളിയുടെ കഥ സിനിമയാകുന്നു; നായകനായി സിജു വിൽസൺ! ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് ആക്ഷൻ ഹീറോ സിജു വിൽസൺ ആണ്. നേരത്തെ പത്തൊൻപതാം നൂറ്റാണ്ട് എന്ന വിനയൻ സിനിമയിലൂടെ സിജു വിൽസൺ ചരിത്ര സിനിമകളുടെ ഭാഗമായിരുന്നു. അതിന് ശേഷം സിഡു നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകത കിതിരവനുണ്ട്.നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ മൂവി 'കതിരവൻ ' ഉടൻ ഷൂട്ടിംഗ് ആരംഭിക്കും.ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് ബിജിബാലാണ്.
ലിറിക്‌സ് ഹരിനാരായണൻ, സത്യൻ കോമേരി. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. ആർട്ട് ജോസഫ് നെല്ലിക്കൽ, മേക്കപ്പ് റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനയൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ബിജിത് ധർമ്മജൻ. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള (മെമ്മറി ഓഫ് മർഡർ) അമേരിക്കൻ പ്രിമോസ് ഗ്ലോബൽ അച്ചീവ്‌മെന്റ് അവാർഡ് നേടുന്ന ആദ്യത്തെ ഭാരതീയനും മലയാളിയുമായ അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 'എഡ്വിന്റെ നാമം' എന്ന ചിത്രമാണ് ഇതിനു മുൻപ് സംവിധാനം ചെയ്ത 'വെൽക്കം ടു പാണ്ടിമല' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺ രാജായിരുന്നു.
താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്. ഒരു ആക്ഷൻ ഹീറോ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ആദ്യത്തെതായിരിക്കും ഈ ചിത്രം. അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ താമരക്കുളമാണ് നിർവ്വഹിയ്ക്കുന്നത്.
നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ മൂവി 'കതിരവൻ ' ഉടൻ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് ആക്ഷൻ ഹീറോ സിജു വിൽസൺ ആണ്. നേരത്തെ പത്തൊൻപതാം നൂറ്റാണ്ട് എന്ന വിനയൻ സിനിമയിലൂടെ സിജു വിൽസൺ ചരിത്ര സിനിമകളുടെ ഭാഗമായിരുന്നു. അതിന് ശേഷം സിഡു നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകത കിതിരവനുണ്ട്.