ഡൊമനിക്കിലെ ആ നന്ദിത,ആരാണ് നന്ദിതയായി എത്തിയ സുഷ്മിത ഭട്ട് ?

frame ഡൊമനിക്കിലെ ആ നന്ദിത,ആരാണ് നന്ദിതയായി എത്തിയ സുഷ്മിത ഭട്ട് ?

Divya John
 ഡൊമനിക്കിലെ ആ നന്ദിത,ആരാണ് നന്ദിതയായി എത്തിയ സുഷ്മിത ഭട്ട് ? ഇന്നലെ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിയ്ക്കുന്നത്. 2025 ലെ ആദ്യത്തെ ബ്ലോക് ബസ്റ്റർ ഹിറ്റ് ഇതായിരിക്കും എന്ന് പ്രേക്ഷകർ വിധിയെഴുതിക്കഴിഞ്ഞു.മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ഡൊമാനിക് ആൻ ദ ലേഡീസ് പേഴ്‌സ്. ഇതുവരെ കാണാത്ത ഒരു ഫ്രഷ്‌നസ്സ് മമ്മൂട്ടിയുടെ ലുക്കിലും അഭിനയത്തിലും എല്ലാം കാണാമായിരുന്നു. മമ്മൂട്ടിയെ മാത്രമല്ല, ചില ഫ്രഷ് മുഖങ്ങൾ സിനിമയിലുണ്ട്. അതിലൊന്നായിരുന്നു ഭരതനാട്യം നർത്തകിയായ നന്ദിത. ഡൊമനിക്കിലെ അഭിനയത്തെ കുറിച്ച് പ്രശംസിക്കുകയാണ് ഇപ്പോൾ സിനിമ കണ്ട ആരാധകർ. റിയലിസ്റ്റിക് ആയിരുന്നു അഭിനയം കഥാപാത്രമായി ജീവിക്കുകയായിരുന്നു. 







  ഗംഭീര കാസ്റ്റിങ് എന്നാണ് ഒറ്റ വാക്കിൽ പ്രേക്ഷക പ്രതികരണം. നന്ദിത എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞാൽ സസ്‌പെൻസ് പൊളിയും, എന്നിരുന്നാലും സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണെന്ന് പറയാൻ സാധിക്കും. ആരാണ് ഈ നന്ദിത, മലയാളത്തിൽ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ എന്ന് ചിന്തിക്കുന്ന മലയാളികൾക്കുള്ളതാണ് ഇനി പറയുന്നത്.മോഡലിങിലൂടെയാണ് 31 വയസ്സുകാരിയായ സുഷ്മിത ഭട്ട് അഭിനയ ലോകത്തേക്ക് വരുന്നത്. മിനിസ്‌ക്രീൻ സീരിയലുകളിലൂടെയായിരുന്നു തുടക്കം. കാവ്യാഞ്ജലി എന്ന സീരിയലിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി ടെലിവിഷൻ പരസ്യങ്ങളിലും സുഷ്മിത അഭിനയിച്ചിട്ടുണ്ട്. കാവ്യാഞ്ജലി എന്ന സീരിയലിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി ടെലിവിഷൻ പരസ്യങ്ങളിലും സുഷ്മിത അഭിനയിച്ചിട്ടുണ്ട്.
 സുഷ്മിത ഷെട്ടി എന്ന അഭിനേത്രിയാണ് നന്ദിത എന്ന കഥാപാത്രമായി സിനിമയിൽ എത്തിയിരിക്കുന്നത്. ഈ ഫോട്ടോകളിലൊന്നും കാണുന്ന ആളേ അല്ല ഡൊമനിക്കിലേക്ക് എത്തുമ്പോൾ, തീർത്തും വ്യത്യസ്തയാണ്.





   
 സുഷ്മിത ഷെട്ടി എന്ന അഭിനേത്രിയാണ് നന്ദിത എന്ന കഥാപാത്രമായി സിനിമയിൽ എത്തിയിരിക്കുന്നത്. ഈ ഫോട്ടോകളിലൊന്നും കാണുന്ന ആളേ അല്ല ഡൊമനിക്കിലേക്ക് എത്തുമ്പോൾ, തീർത്തും വ്യത്യസ്തയാണ്.
കന്നട സിനിമകളിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. കലിങ്ക എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരുന്നു. സുഷ്മിത ഷെട്ടിയുടെ നാലാമത്തെ ചിത്രമാണ് ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്‌സ്. ഇനി മലയാളത്തിൽ നിന്നല്ല, മറ്റ് ഭാഷകളിൽ നിന്നും സുഷ്മിതയെ തേടി അവസരങ്ങളുടെ കുത്തൊഴുക്കുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല


Find Out More:

Related Articles: