മലയാളികളുടെ പ്രിയ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു!

Divya John
 മലയാളികളുടെ പ്രിയ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു! ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. 80 വയസ്സായിരുന്നു. 7.54നാണ് ജയചന്ദ്രൻ്റെ മരണം സ്ഥിരീകരിച്ചത്. പലവിധ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷത്തിലധികമായി ചികിത്സയിലായിരുന്നു. ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മഞ്ഞലയിൽ മുങ്ങിത്തോർത്തി, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, റംസാനിലെ ചന്ദ്രികയോ, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ശരദിന്ദു മലർദീപനാളം, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി,



 കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമൽ തൈമുല്ല തുടങ്ങിയവയാണ് പി ജയചന്ദ്രൻ്റെ ശ്രദ്ധേയ ചലച്ചിത്രഗാനങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000ലേറെ ഗാനങ്ങൾ പി ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം ആറ് തവണയും ദേശീയ അവാർഡ് ഒരു തവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴിൽ 'കിഴക്ക് ചീമയിലെ' എന്ന സിനിമയിലെ ഗാനത്തിന് 1994ലെ മികച്ച ഗായകനുള്ള അവാർഡും ലഭ്യമായി. തമിഴ്നാട് സർക്കാരിൻ്റെ കലൈമാ മണി പുരസ്കാരം എന്ന അംഗീകാരവും ജയചന്ദ്രനെ തേടിയെത്തി.



മലയാളം, തമിഴ്, തെലുഗ് ഭാഷകളിലായി നിരവധി പാട്ടുകൾ പാടിയ പി ജയചന്ദ്രൻ ഭാഷാതിർത്തി ലംഘിച്ച് ആരാധകരെ സൃഷ്ടിച്ച ഗായകനാണ്. മലയാളത്തിലും തമിഴിലുമായി നിരവധി ഗാനങ്ങൾ ആലപിച്ച പി ജയന്ദ്രനെ തേടി നിരവധി പുരസ്കാരങ്ങളെത്തി.മലയാളം, തമിഴ്, തെലുഗ് ഭാഷകളിലായി നിരവധി പാട്ടുകൾ പാടിയ പി ജയചന്ദ്രൻ ഭാഷാതിർത്തി ലംഘിച്ച് ആരാധകരെ സൃഷ്ടിച്ച ഗായകനാണ്. മലയാളത്തിലും തമിഴിലുമായി നിരവധി ഗാനങ്ങൾ ആലപിച്ച പി ജയന്ദ്രനെ തേടി നിരവധി പുരസ്കാരങ്ങളെത്തി. 



കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മഞ്ഞലയിൽ മുങ്ങിത്തോർത്തി, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, റംസാനിലെ ചന്ദ്രികയോ, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ശരദിന്ദു മലർദീപനാളം, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമൽ തൈമുല്ല തുടങ്ങിയവയാണ് പി ജയചന്ദ്രൻ്റെ ശ്രദ്ധേയ ചലച്ചിത്രഗാനങ്ങൾ. 

Find Out More:

Related Articles: