വണ്ണമുണ്ടെന്ന് പറഞ്ഞ് എന്നെ മാറ്റി നിർത്തി; അവസരം നഷ്ടമായതിനെകുറിച്ച് വീണ നായർ! വീണയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ബിഗ് ബോസിൽ പങ്കെടുത്തത്. ബിഗ് ബോസിന് ശേഷം ജീവിതത്തിൽ പലവിധ മാറ്റങ്ങളും സംഭവിച്ചു. ഷോയിൽ വച്ച് പല സംഭവങ്ങളും വീണ തുറന്നുപറഞ്ഞിരുന്നു. ടെലിവിഷൻ ഷോകളിൽ അത്ര സജീവമല്ലെങ്കിലും സിനിമകളിൽ ഏറെ സജീവമാണ് താരം. മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രമാണ് ഏറ്റവും ഒടുവിലായി ചെയ്തത്. പോരാത്തതിന് ഹാസ്യ താരങ്ങൾ അണിനിരക്കുന്നു സിനിമയിൽ വീണ എത്തുന്നുമുണ്ട്.വെൽകം ടു സെൻട്രൽ ജയിൽ ചെയ്യുമ്പോൾ താൻ ഗർഭിണി ആയിരുന്നു എന്നാണ് വീണ മുൻപൊരിക്കൽ അനീസ് കിച്ചണിൽ പങ്കെടുക്കുമ്പോൾ പറഞ്ഞത്.. വലിയൊരു കള്ളത്തരം മറച്ചുവച്ചാണ് ആ സിനിമ ചെയ്തത് എന്നും താരം പറഞ്ഞിരുന്നു അതേസമയം വലിയ വണ്ണം ആണെന്നതിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു.
എന്നാൽ മെലിയാൻ വേണ്ടി താൻ ഒന്നും ചെയ്തിരുന്നില്ല. ആ സിനിമ ചെയ്യുമ്പോൾ രണ്ടുമാസം ഗർഭിണിയും ആയിരുന്നു. ആ കൊച്ചിന് ഭയങ്കര വണ്ണമാ എന്ന് പറഞ്ഞു അതിൽ നിന്നും മാറ്റി നിർത്താൻ തുടങ്ങിയപ്പോൾ സംവിധായകന്റെ ഇടപെടൽ കൊണ്ടാണ് താൻ അത് ചെയ്തത് എന്നും വീണ പറഞ്ഞു. അതേസമയം ഒരു ട്രീറ്റ്‌മെന്റ് എടുത്തകാലത്തിൽ കുറച്ചു വെയിറ്റ് കുറഞ്ഞിരുന്നു എന്നും വീണ പറയുന്നുണ്ട്. ഗർഭിണിയാണ് എന്ന് പറഞ്ഞാൽ എനിക്ക് കരിയറിൽ ബ്രേക്ക് വരുമോ, സിനിമയിൽ അവസരം കിട്ടാതിരിക്കുമോ എന്നൊക്കെയുള്ള ടെൻഷനായിരുന്നു എനിക്ക്. എട്ടാം മാസം വരെ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ബ്രേക്ക് എടുത്തത്.
ഏഴുമാസം ഉള്ളപ്പോൾ ലണ്ടൻ ഖത്തർ എന്നിവടങ്ങളിൽ ഷോയ്ക്കും പോയ്യിട്ടുണ്ട് എന്നും വീണ പറഞ്ഞു.വെൽകം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിന് ഡേറ്റ് കൊടുത്തതിന് ശേഷം, മൂന്ന് ദിവസം കഴിഞ്ഞാണ് ഞാൻ പ്രെഗ്നന്റ് ആണ് എന്ന് അറിയുന്നത്. എന്ത് ചെയ്യും, റോൾ പോവുമോ എന്ന ടെൻഷനായി. വിഷയം ബെന്നി ചേട്ടനെ (ബെന്നി പി നായരമ്പലം) മാത്രം വിളിച്ച് പറഞ്ഞു. ചേട്ടാ അത് കുഴപ്പമില്ല, ഞാൻ അഭിനയിച്ചോളാം, എന്നെ ഒഴിവാക്കരുത് എന്ന് അദ്ദേഹത്തോട് പറഞ്ഞ കഥയും വീണ പറയുന്നുണ്ട്.ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് വീണ നായർ.
ഒരേ സമയം സിനിമയിലും ടിവിയിലും സജീവമായ താരം ഹാസ്യ വേഷങ്ങൾക്ക് പുറമെ അല്പം നെഗറ്റീവ് ടച്ചുള്ള റോളുകളും ചെയ്യുന്നുണ്ട്. വീണയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ബിഗ് ബോസിൽ പങ്കെടുത്തത്. ബിഗ് ബോസിന് ശേഷം ജീവിതത്തിൽ പലവിധ മാറ്റങ്ങളും സംഭവിച്ചു.