ഓരോ നിമിഷവും വയലൻസ് നിറഞ്ഞ മാർക്കോ! ഓരോ നിമിഷത്തിലും എത്ര അധികം വയലൻസ് കാണിക്കാമെന്നാണ് രചയിതാവും സംവിധായകനുമായ ഹനീഫ് അദേനി പരീക്ഷണം നടത്തിയിരിക്കുന്നത്. ഓരോ രംഗത്തിലും ഇതായിരിക്കും ഏറ്റവും വലിയ വയലൻസ് എന്നു കരുതുന്ന കാഴ്ചക്കാരന് മുമ്പിലേക്ക് അതിനേക്കാൾ വലിയ ക്രിമിനൽ ദൃശ്യങ്ങളാണ് സംവിധായകൻ കാണിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വയലൻസ് കാണിക്കുന്ന ചിത്രമെന്ന മുൻകൂർ ജാമ്യത്തോടെയാണ് ഹനീഫ് അദേനിയുടെ ഉണ്ണിമുകുന്ദൻ ചിത്രം മാർകോ പ്രദർശനത്തിനെത്തിയത്. സംവിധായകൻ ഹനീഫ് അദേനി തന്റെ ആദ്യചിത്രം ദി ഗ്രേറ്റ് ഫാദറിലേത് പോലെ ദൃശ്യങ്ങൾകൊണ്ട് നിരവധി ഗിമ്മിക്കുകൾ കാണിച്ചിട്ടുണ്ട് മാർകോയിലും. ദി ഗ്രേറ്റ് ഫാദറിലേത് പോലെ മാർകോയിലും മഴ ഒരു കഥാപാത്രം പോലെ വരുന്നുണ്ട്. മുകളിൽ നിന്നും താഴെ നിന്നും ചാഞ്ഞും ചെരിഞ്ഞുമൊക്കെ മഴയെ വ്യത്യസ്ത ദൃശ്യങ്ങളിലൂടെ കാഴ്ചപ്പെടുത്തിയിട്ടുമുണ്ട്.
വളർത്തു പുത്രനായ മാർകോയുടെ മൂത്ത സഹോദരൻ ബിസിനസിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഇളയവനായ വില്ല്യമിനാകട്ടെ കണ്ണും കാണില്ല. ഇവരുടെ ഒറ്റപ്പെങ്ങൾ ആലീസിനും ഭർത്താവിനും കുടുംബ സ്വത്തുക്കൾ ഓഹരിവെക്കുന്നതിനെ കുറിച്ച് മാത്രമാണ് ചിന്ത. ഇവർക്കെല്ലാമിടയിൽ കുടുംബത്തോട് വലിയ സ്‌നേഹവും അതിലേറെ കടപ്പാടും വെച്ചുപുലർത്തുന്നവനാണ് മാർകോ. തന്റെ കുടുംബത്തിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അത് ചോദിക്കാൻ അയാൾ മുന്നിട്ടിറങ്ങും. സംവിധായകൻ ഹനീഫ് അദേനി തന്റെ ആദ്യചിത്രം ദി ഗ്രേറ്റ് ഫാദറിലേത് പോലെ ദൃശ്യങ്ങൾകൊണ്ട് നിരവധി ഗിമ്മിക്കുകൾ കാണിച്ചിട്ടുണ്ട് മാർകോയിലും. ദി ഗ്രേറ്റ് ഫാദറിലേത് പോലെ മാർകോയിലും മഴ ഒരു കഥാപാത്രം പോലെ വരുന്നുണ്ട്. മുകളിൽ നിന്നും താഴെ നിന്നും ചാഞ്ഞും ചെരിഞ്ഞുമൊക്കെ മഴയെ വ്യത്യസ്ത ദൃശ്യങ്ങളിലൂടെ കാഴ്ചപ്പെടുത്തിയിട്ടുമുണ്ട്.
നായകൻ സൂപ്പർ ഹീറോയാണ്. അത് കുട്ടികളെ കൊണ്ട് തുടക്കത്തിലേ പറയിക്കുന്നുണ്ട്. സൂപ്പർ ഹീറോയേക്കാൾ മുകളിൽ വല്ല വിശേഷണവുമുണ്ടെങ്കിൽ നായകന് അത് ചാർത്തിക്കൊടുക്കണം. നിരന്നു നിൽക്കുന്ന മഹാഗുണ്ടകളുടെ വൻസംഘത്തെ ഒറ്റക്ക് എതിരിട്ട് ലക്ഷ്യത്തിലെത്തുന്ന നായകനെ സൂപ്പർ ഡ്യൂപ്പർ ഹീറോ എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ. എന്നിട്ടുമയാൾ കുടുംബത്തിന് ഏറ്റവും ആവശ്യം വന്ന സമയത്ത് നിസ്സഹായനായിപ്പോയി എന്നു മാത്രമല്ല, ഒന്നിനും കൊള്ളാത്തവനുമായി മാറി. ഇത്രയെല്ലാം ചെയ്തിട്ടും എന്തുനേടി എന്ന് സിനിമയുടെ ഒടുവിൽ ഒരു വില്ലൻ നായകനോട് (ഷേഡ് നായകന്റേത് കൊടുത്തതുകൊണ്ട് അയാൾ നായകനായി, ചെയ്തികളെല്ലാം വില്ലന്റേതിന് സമാനമാണ്) ചോദിക്കുന്നുണ്ട്. സിനിമ തീരുമ്പോൾ പ്രേക്ഷകരും അതേ ചോദ്യം സ്വയം ചോദിച്ചു പോകും- ഇങ്ങനെയൊക്കെ ചെയ്തിട്ട് ഒടുവിൽ എന്താണ് നേടിയതെന്ന്?
ഇവർക്കെല്ലാമിടയിൽ കുടുംബത്തോട് വലിയ സ്‌നേഹവും അതിലേറെ കടപ്പാടും വെച്ചുപുലർത്തുന്നവനാണ് മാർകോ. തന്റെ കുടുംബത്തിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അത് ചോദിക്കാൻ അയാൾ മുന്നിട്ടിറങ്ങും. സംവിധായകൻ ഹനീഫ് അദേനി തന്റെ ആദ്യചിത്രം ദി ഗ്രേറ്റ് ഫാദറിലേത് പോലെ ദൃശ്യങ്ങൾകൊണ്ട് നിരവധി ഗിമ്മിക്കുകൾ കാണിച്ചിട്ടുണ്ട് മാർകോയിലും. ദി ഗ്രേറ്റ് ഫാദറിലേത് പോലെ മാർകോയിലും മഴ ഒരു കഥാപാത്രം പോലെ വരുന്നുണ്ട്. മുകളിൽ നിന്നും താഴെ നിന്നും ചാഞ്ഞും ചെരിഞ്ഞുമൊക്കെ മഴയെ വ്യത്യസ്ത ദൃശ്യങ്ങളിലൂടെ കാഴ്ചപ്പെടുത്തിയിട്ടുമുണ്ട്. നായകൻ സൂപ്പർ ഹീറോയാണ്. അത് കുട്ടികളെ കൊണ്ട് തുടക്കത്തിലേ പറയിക്കുന്നുണ്ട്. സൂപ്പർ ഹീറോയേക്കാൾ മുകളിൽ വല്ല വിശേഷണവുമുണ്ടെങ്കിൽ നായകന് അത് ചാർത്തിക്കൊടുക്കണം. നിരന്നു നിൽക്കുന്ന മഹാഗുണ്ടകളുടെ വൻസംഘത്തെ ഒറ്റക്ക് എതിരിട്ട് ലക്ഷ്യത്തിലെത്തുന്ന നായകനെ സൂപ്പർ ഡ്യൂപ്പർ ഹീറോ എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ.