മീനാമ്മയെ അനുസ്മരിച്ച് ആർഎൽവി രാമകൃഷ്ണൻ! നാളുകളായി ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. അതിനിടയിലാണ് വിയോഗവാർത്ത പുറത്തുവന്നത്. നാടക ലോകത്ത് നിന്നുമായാണ് മീന സിനിമയിലേക്കെത്തിയത്. സ്‌ക്രീനിലെ കഥാപാത്രങ്ങളെപ്പോലെ ദുരിതപൂർണമായിരുന്നു മീനയുടെ ജീവിതവും. അമ്മ കഥാപാത്രങ്ങളിലൂടെയായാണ് അവർ കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. സംവിധായകനും അഭിനേതാവുമായ എഎൻ ഗണേഷായിരുന്നു മീനയെ ജീവിതസഖിയാക്കിയത്. 25 ലധികം സീരിയലും നൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് മീന.പിഎ ബക്കർ ചിത്രമായ മണിമുഴക്കത്തിലൂടെയാണ് മീനയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, കരുമാടിക്കുട്ടൻ, നന്ദനം,മീശമാധവൻ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകാശത്തിലെ പറവകളിലെ കവിയൂർ പൊന്നമ്മയുടെ അമ്മവേഷം, /വാസന്തിയും ലക്ഷ്മിയിലെ മീനാ ഗണേഷിൻ്റെ അമ്മ വേഷം. ഇതിൽ ഏറെ പ്രിയപ്പെട്ട വേഷമായിരുന്നു മീനാ ഗണേഷിൻ്റെ വാസന്തിയിലെ അമ്മവേഷം. എല്ലാ അമ്മമാർക്കും ഒടുവിൽ മീന ചേച്ചിയും യാത്രയായി പ്രണാമം അമ്മേ എന്നുമായിരുന്നു കുറിപ്പ്. മീന ഗണേഷിന്റെ മാത്രമല്ല കലാഭവൻ മണിയുടെയും കരിയർ ബ്രേക്ക് ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.
ദയനീയത നിറഞ്ഞ അമ്മ വേഷങ്ങളിലൂടെയായിരുന്നു മീന ശ്രദ്ധ നേടിയത്. ജീവിതത്തിലും വിഷമഘട്ടങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. അങ്ങനെ കാര്യമായ സഹായങ്ങളൊന്നും എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അവര്ർ പറഞ്ഞിരുന്നു.നടി മീന ഗണേഷ് വിടവാങ്ങിയിരിക്കുകയാണ്. മലയാളത്തിലെ ഒട്ടുമിക്ക അമ്മമാരോടൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ വളരെ സന്തോഷത്തോടെ മണി ചേട്ടൻ പറയുന്നത് പല തവണ കേട്ടിട്ടുണ്ട്. വാൽക്കണ്ണാടിയിലെ കെപിഎസി ലളിതയുടെ അമ്മ വേഷം, ഞങ്ങളുടെ സ്വന്തം അമ്മയുടെ മാനറിസങ്ങൾ ഉള്ള പ്രകടനമായിരുന്നു ഈ ചിത്രത്തിൽ മീനാ ഗണേഷിൻ്റേത്.
എടാ രാമുവേ എന്ന നീട്ടി വിളിയിലൊക്കെ ഞങ്ങളുടെ അമ്മ ഞങ്ങളെ വിളിക്കുന്ന ഒരു ഫീലായിരുന്നു. ആകാശത്തിലെ പറവകളിലെ കവിയൂർ പൊന്നമ്മയുടെ അമ്മവേഷം, /വാസന്തിയും ലക്ഷ്മിയിലെ മീനാ ഗണേഷിൻ്റെ അമ്മ വേഷം. ഇതിൽ ഏറെ പ്രിയപ്പെട്ട വേഷമായിരുന്നു മീനാ ഗണേഷിൻ്റെ വാസന്തിയിലെ അമ്മവേഷം. എല്ലാ അമ്മമാർക്കും ഒടുവിൽ മീന ചേച്ചിയും യാത്രയായി പ്രണാമം അമ്മേ എന്നുമായിരുന്നു കുറിപ്പ്. മീന ഗണേഷിന്റെ മാത്രമല്ല കലാഭവൻ മണിയുടെയും കരിയർ ബ്രേക്ക് ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. മണി മകനെപ്പോലെയാണ്, അദ്ദേഹം ഇന്നുണ്ടായിരുന്നുവെങ്കിൽ എന്നെ സഹായിക്കാൻ മുന്നിൽ ഉണ്ടായിരുന്നേനെ എന്നും മീന പറഞ്ഞിരുന്നു.