പുഷ്പ എത്താൻ ഇനി ഒരു മാസം; കിടിലൻ പോസ്റ്ററുമായി അണിയറപ്രവർത്തകർ!

Divya John
 പുഷ്പ എത്താൻ ഇനി ഒരു മാസം; കിടിലൻ പോസ്റ്ററുമായി അണിയറപ്രവർത്തകർ! തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോർ എന്റർടെയ്ൻമെന്റ്‌സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. 'പുഷ്പ ദ റൂൾ' ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്റർടെയ്ൻമെന്റ്‌സ് സാരഥി മുകേഷ് ആർ മേത്ത അടുത്തിടെ അറിയിച്ചിരുന്നു. ആരാധകർ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ലോകമെങ്ങും ഫാൻസ് ഷോകൾക്കുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്. ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2' എത്താൻ ഇനി 30 ദിനങ്ങൾ മാത്രം. ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ പുഷ്പരാജ് കൊടുങ്കാറ്റായ് ആഞ്ഞടിക്കാൻ ഒരുങ്ങുന്നത്.  പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുമ്പോൾ ഞങ്ങൾക്ക് രണ്ട് അജണ്ടകളാണ് മുന്നിലുള്ളതെന്ന് മുകേഷ് ആർ മേത്ത ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.




'ലിയോ കേരളത്തിൽ നിന്നും ആദ്യ ദിനം കളക്ട് ചെയ്ത 12 കോടിയെ മറികടക്കുക, കേരളത്തിൽ റിലീസിന്റെ ആദ്യ ദിനം മുതൽ 24 മണിക്കൂറും ഷോകൾ പ്രദർശിപ്പിക്കുക' എന്നിവയാണ് തങ്ങളുടെ പ്രധാന അജണ്ടകളെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. ഈ അജണ്ടകൾ നടപ്പാക്കുമെന്ന് തന്നെയാണ് അല്ലു ആരാധകരുടെ പ്രതീക്ഷ. സിനിമയുടെ പുതിയ പോസ്റ്ററിൽ അല്ലു അർജുൻ അവതരിപ്പിക്കുന്ന പുഷ്പരാജും ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഭൻവർസിംഗും മുഖത്തോടുമുഖം നോക്കി നിൽക്കുന്നതാണുള്ളത്. സിനിമയുടെ ട്രെയിലർ ഉടൻ പുറത്തിറങ്ങുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. തിയേറ്ററുകൾതോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.



റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്‌റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: 



മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്‌സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ. പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുമ്പോൾ ഞങ്ങൾക്ക് രണ്ട് അജണ്ടകളാണ് മുന്നിലുള്ളതെന്ന് മുകേഷ് ആർ മേത്ത ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.
 'ലിയോ കേരളത്തിൽ നിന്നും ആദ്യ ദിനം കളക്ട് ചെയ്ത 12 കോടിയെ മറികടക്കുക, കേരളത്തിൽ റിലീസിന്റെ ആദ്യ ദിനം മുതൽ 24 മണിക്കൂറും ഷോകൾ പ്രദർശിപ്പിക്കുക' എന്നിവയാണ് തങ്ങളുടെ പ്രധാന അജണ്ടകളെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. ഈ അജണ്ടകൾ നടപ്പാക്കുമെന്ന് തന്നെയാണ് അല്ലു ആരാധകരുടെ പ്രതീക്ഷ.
 

Find Out More:

Related Articles: