അഹാനയും അമ്മയും അബുദാബിയിൽ; സന്തോഷം പങ്കിട്ട് അഹാന കൃഷ്ണ! ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. പെർഫെക്ഷന്റെ ആളാണ് അഹാന. അതിനാൽത്തന്നെ അഹാനയുടെ വീഡിയോകൾ കാണുമ്പോൾ ഒരു സിനിമ കണ്ടത് പോലെയാണ് തോന്നുക. ഇൻസ്റ്റഗ്രാമിലെ താരമാണ് അഹാനയും കുടുംബവും. യൂട്യൂബ് ചാനലിലൂടെയും ഇവർ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. നേരത്തെ തീരുമാനിച്ചത് പോലെ അബുദാബിയിലാണ് ഞാൻ ഇപ്പോൾ. ഇനി കുറച്ച് ദിവസം ഇവിടെ കാണും. താൻ താമസിക്കുന്ന ഹോട്ടലിലെ കാഴ്ചയും, കഴിച്ച ഭക്ഷണത്തെക്കുറിച്ചുമൊക്കെയായിരുന്നു അഹാനയുടെ സ്റ്റോറി. ചിത്രങ്ങളും താരപുത്രി പങ്കുവെച്ചിട്ടുണ്ട്. വർക്കിനായി മക്കൾ പോവുമ്പോൾ സിന്ധുവും കൂടെ പോവാറുണ്ട്. അവർക്ക് ചിത്രങ്ങളും വീഡിയോകളും എടുത്ത് നൽകാറുണ്ട് ഞാൻ എന്നായിരുന്നു സിന്ധു പറഞ്ഞത്.
അമ്മുവിനൊപ്പം അബുദാബിയിലേക്ക് പോവുന്നുണ്ടെന്ന് ഇടയ്ക്കൊരു വ്ളോഗിൽ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.അമ്മു എന്ന അഹാനയെക്കുറിച്ച് എപ്പോഴും വാചാലരാവാറുണ്ട് കൃഷ്ണകുമാറും സിന്ധുവും. അമ്മുവിലൂടെയാണ് ഞങ്ങൾ പേരന്റിംഗ് പഠിച്ചതെന്നാണ് ഇരുവരും പറഞ്ഞത്. ബാലി യാത്രയിൽ അമ്മയെ ചേർത്തുപിടിച്ച് കൂടെയുണ്ടായിരുന്നു അഹാന. ഇതുപോലെയൊരു മകൾ എല്ലാവർക്കും വേണ്ടതാണെന്നായിരുന്നു അന്ന് സിന്ധു പറഞ്ഞത്.ഫസ്റ്റ് തിംഗ്സ് ഫസ്റ്റ് എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷൻ. തലയിൽ തട്ടമിട്ടുള്ള ചിത്രങ്ങൾ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോയും അഹാന പങ്കുവെച്ചിരുന്നു.ഷെയ്ക് സെയ്ദ് ഗ്രാന്റ് മോസ്ക് സന്ദർശിച്ചിരുന്നു അഹാനയും സിന്ധുവും.
അഹാനയുടെ അബുദാബി വ്ളോഗിനായി കാത്തിരിക്കുകയാണ് ഞങ്ങൾ എന്നായിരുന്നു ചിലർ പറഞ്ഞത്. ബാലി യാത്ര നന്നായി ആസ്വദിച്ചിരുന്നു അഹാന. എന്നാൽ വ്ളോഗ് ചെയ്തിരുന്നില്ല. ഇത്തവണ എനിക്കതിന് കഴിഞ്ഞില്ല, ക്ഷമ ചോദിക്കുന്നു. അടുത്ത തവണ വ്ളോഗ് ചെയ്യുമെന്നായിരുന്നു താരപുത്രി പറഞ്ഞത്. ഉമ്മച്ചി കുട്ടികളെ വെല്ലുന്ന ലുക്കെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ബ്യൂട്ടിഫുൾ എന്നല്ലാതെ എന്താ പറയുക. ഫോട്ടോസെല്ലാം സൂപ്പറായിട്ടുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇതിനകം തന്നെ ഒരുലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. അമ്മുവിനൊപ്പം അബുദാബിയിലേക്ക് പോവുന്നുണ്ടെന്ന് ഇടയ്ക്കൊരു വ്ളോഗിൽ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.അമ്മു എന്ന അഹാനയെക്കുറിച്ച് എപ്പോഴും വാചാലരാവാറുണ്ട് കൃഷ്ണകുമാറും സിന്ധുവും. അമ്മുവിലൂടെയാണ് ഞങ്ങൾ പേരന്റിംഗ് പഠിച്ചതെന്നാണ് ഇരുവരും പറഞ്ഞത്. ബാലി യാത്രയിൽ അമ്മയെ ചേർത്തുപിടിച്ച് കൂടെയുണ്ടായിരുന്നു അഹാന. ഇതുപോലെയൊരു മകൾ എല്ലാവർക്കും വേണ്ടതാണെന്നായിരുന്നു അന്ന് സിന്ധു പറഞ്ഞത്.