17 വയസ്സുള്ളപ്പോൾ 50 വയസ്സുകാരനുമായി വിവാഹം; അഞ്ചു എന്ന നദിക്കു പിന്നീട് എന്ത് സംഭവിച്ചു!

Divya John
 17 വയസ്സുള്ളപ്പോൾ 50 വയസ്സുകാരനുമായി വിവാഹം; അഞ്ചു എന്ന നദിക്കു പിന്നീട് എന്ത് സംഭവിച്ചു! തമിവിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി മെഗാ സീരിയലുകളുടെ തിരക്കിലാണ് നടി. മലയാളത്തിൽ അമ്മേ ഭഗവതി എന്ന സീരിയലിന് ശേഷം ഇപ്പോൾ കോൺസ്റ്റബിൾ മഞ്ജു എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിൽ ഭാനുമതി എന്ന കഥാപാത്രമായി അഞ്ജു എത്തുന്നു. സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലാത്ത അഞ്ജുവിന്റെ പുതിയ ചിത്രം സഹതാരം പങ്കുവച്ചതോടെയാണ് അഞ്ജു വീണ്ടും ചർച്ചാ വിഷയമാവുന്നത്. അഞ്ജു മലയാളികൾക്ക് ഇപ്പോഴും ബേബി അഞ്ജുവാണ്. ബാലതാരമായി അഭിനയം തുടങ്ങിയതാണ് അഞ്ജു. മമ്മൂട്ടിയുടെ മകളായും, നായികയായും വേഷമിട്ട നടി എന്ന ലേബലിലാണ് ഇന്നും ചിലർ അഞ്ജുവിനെ തിരിച്ചറിയുന്നത്.



ഇപ്പോൾ ബിഗ് സ്‌ക്രീനിൽ നിന്നെല്ലാം അകന്ന് കഴിയുന്ന നടി, മിനിസ്‌ക്രീനിൽ സജീവമാണ്. പതിനേഴാം വയസ്സിലായിരുന്നു അഞ്ജുവിന്റെ വിവാഹം. കന്നട നടൻ കടുവ പ്രഭാകറുമായുള്ള പ്രണയ വിവാഹമായിരുന്നു. എന്നാൽ അച്ഛനെക്കാൾ പ്രായമുള്ള ആളാണ് പ്രഭാകർ എന്ന് അഞ്ജുവിന് അറിയില്ലായിരുന്നുവത്രെ. അൻപത് വയസ്സ് കഴിഞ്ഞ ആളാണ് തന്റെ ഭർത്താവ് എന്നറിയുമ്പോഴേക്കും അഞ്ജു ഗർഭിണിയായിരുന്നു. ചതിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ആ ബന്ധം ഉപേക്ഷിച്ച് അഞ്ജു വീട്ടിലേക്ക് തിരിച്ചെത്തി. ആ ബന്ധത്തിലാണ് അർജുൻ എന്ന മകൻ ജനിച്ചത്. മകന് രണ്ട് വയസ്സുള്ളപ്പോൾ പ്രഭാകർ മരിക്കുകയും ചെയ്തു. ഇപ്പോൾ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. പ്രഭാകർ ജീവിതത്തിൽ നിന്ന് പോയതിന് ശേഷം മറ്റൊരു ബന്ധത്തിലേക്ക് അഞ്ജു പോയിട്ടില്ല.



 മകന് വേണ്ടി ജീവിക്കുകയായിരുന്നു. താൻ അഭിനയിക്കുന്നതൊക്കെ മകന് വലിയ ഇഷ്ടമാണെന്ന് അഞ്ജു പറയുന്നു. നന്നെ ചെറുപ്പത്തിലാണ് അഞ്ജു സിനിമ ലോകത്തേക്ക് എത്തിയത്. അന്നേ തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമെല്ലാം സജീവമായിരുന്നു. അതൊരു വലിയ ഭാഗ്യമായിട്ടാണ് അഞ്ജു കാണുന്നത്. സിനമയിൽ മിന്നി നിൽക്കുമ്പോഴായിരുന്നു വിവാഹം. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അഭിനയവും തിരക്കുകളും എല്ലാം മടുത്തു, വിവാഹം കഴിഞ്ഞ് സെറ്റിൽഡ് ആവാൻ ആഗ്രഹിച്ചു എന്നാണ് ഇതേ കുറിച്ച് അഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞത്. പക്ഷെ ആ വിവാഹ ജീവിതത്തിൽ താൻ ചതിക്കപ്പെട്ടു എന്നും അഞ്ജു പറയുന്നു. 



കോൺസ്റ്റബിൾ മഞ്ജു എന്ന സീരിയലിൽ അഞ്ജുവിന്റെ മകളായി അഭിനയിക്കുന്ന മേഘ രാജനാണ് തന്റെ ഓൺസ്‌ക്രീൻ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചെത്തിയത്. സെറ്റ് സാരിയും, ചന്ദനക്കുറിയുമൊക്കെയായി പക്ക ഒരു വീട്ടമ്മയുടെ ലുക്കിലുള്ള അഞ്ജുവിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തു. മലയാളത്തിൽ അമ്മേ ഭഗവതി എന്ന സീരിയലിന് ശേഷം ഇപ്പോൾ കോൺസ്റ്റബിൾ മഞ്ജു എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിൽ ഭാനുമതി എന്ന കഥാപാത്രമായി അഞ്ജു എത്തുന്നു. സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലാത്ത അഞ്ജുവിന്റെ പുതിയ ചിത്രം സഹതാരം പങ്കുവച്ചതോടെയാണ് അഞ്ജു വീണ്ടും ചർച്ചാ വിഷയമാവുന്നത്.

Find Out More:

Related Articles: