അതിൽ നിന്ന് ജീവിതം പഠിച്ചു; തന്റെ ജീവിതത്തെ കുറിച്ച് തമന്ന ഭട്ടിയ! തമന്ന ഭട്ടിയയ്ക്ക് അതിൽ പ്രശ്നമില്ല. എന്തെന്നാൽ തന്നെ അങ്ങേയറ്റം വേദനിപ്പിച്ച രണ്ട് പ്രണയ പരാജയങ്ങളിൽ നിന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് ചിലത് പഠിച്ചു എന്നാണ് തമന്ന പറയുന്നത്. നിലവിൽ നടൻ വിജയ് വർമയുമായി റിലേഷൻഷിപ്പിലാണ് തമന്ന. വിവാഹം ഉടൻ ഉണ്ടാവും. പക്ഷേ അതിന് മുൻപ് സംഭവിച്ച പ്രണയത്തെ കുറിച്ചാണ് തമന്ന പറയുന്നത്. പ്രണയ ബന്ധത്തിൽ താൻ എങ്ങനെയാണ് എന്നതിനെ കുറിച്ചും തമന്ന വിശദീകരിക്കുന്നുണ്ട്. പ്രണയ ബന്ധങ്ങളെ കുറിച്ചും, അതിന്റെ പരാജയങ്ങളെ കുറിച്ചും തുറന്ന് പറയാൻ പലപ്പോഴും താരങ്ങൾ തയ്യാറാവാറില്ല. ഏതൊരു പ്രണയ ബന്ധത്തിലും സത്യസന്ധതയും വിശ്വാസവും അത്യാവശ്യമാണ്. പ്രണയവും കരുതലും പ്രകടിപ്പിക്കേണ്ടതുമുണ്ട്.
ഞാൻ എപ്പോഴും എന്റെ പങ്കാളിയെ പറയാതെ തന്നെ മനസ്സിലാക്കും. എന്ത് വാക്കുകൾ ഉപയോഗിക്കുമ്പോഴാണ് അവർക്ക് വേദന തോന്നുന്നത് എന്ന് നമുക്കെല്ലാം അറിയാവുന്നതാവും, അപ്പോൾ അത് പറയാതിരിക്കുന്നതല്ലേ നല്ലത്. പ്രണയ ബന്ധങ്ങളിൽ കള്ളം പറയുന്നത് എനിക്കിഷ്ടമല്ല. സ്നേഹത്തിന്റെ പേരിൽ പങ്കാളിക്ക് വേണ്ടി നമ്മൾ മാറുന്നതും, അവർ കാണാൻ ആഗ്രഹിക്കുന്നത് പോലെ മാറ്റുന്നതും ടോക്സിക് റിലേഷൻഷിപ് ആണെന്നും തമന്ന പറഞ്ഞു. മുൻപ് എന്റെ പങ്കാളി ഇത് അർഹിക്കുന്നുണ്ടോ എന്ന് പോലും ചിന്തിക്കാതെ ഞാൻ എല്ലാം വാങ്ങികൊടുക്കുകയും കെയർ ചെയ്യുകയും ചെയ്യുമായിരുന്നു. അത് ശരിക്കും പോസിറ്റീവ് ടോക്സിക് റിലേഷൻ ഷിപ് ആണ്. തിരിച്ച് അതുപോലെ ഉണ്ടാവില്ല. ഇപ്പോഴും ഞാൻ എന്റെ പാർട്ണർക്ക് ഒന്നും വാങ്ങി കൊടുക്കാതെയല്ല, പക്ഷെ കാര്യങ്ങളെ തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നുണ്ട്.
ആദ്യത്തെ പ്രണയ ബ്രേക്കപ് ആകുമ്പോൾ എനിക്ക് ചെറിയ പ്രായമായിരുന്നു. ഒരു വ്യക്തിയ്ക്ക് വേണ്ടി എന്റെ എല്ലാ താത്പര്യങ്ങളും ആഗ്രഹങ്ങളും ഇത്രയധികം ഉപേക്ഷിക്കാൻ കഴിയും എന്ന് എനിക്ക് അതുവരെ അറിയില്ലായിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ എന്നെ കൂടുതൽ പരുവപ്പെടുത്താൻ ആ ബ്രേക്കപ് സഹായിച്ചു. രണ്ടാമത്തെ ബന്ധത്തിലൂടെ, ഒരുപാട് കാലം എന്റെ ജീവിതത്തിൽ ഒരാൾക്ക് ഇൻഫ്ളുവൻസ് ചെയ്യാൻ സാധിക്കില്ല എന്നും ഞാൻ തിരിച്ചറിഞ്ഞു- തമന്ന പറഞ്ഞു. നിലവിൽ നടൻ വിജയ് വർമയുമായി റിലേഷൻഷിപ്പിലാണ് തമന്ന. വിവാഹം ഉടൻ ഉണ്ടാവും. പക്ഷേ അതിന് മുൻപ് സംഭവിച്ച പ്രണയത്തെ കുറിച്ചാണ് തമന്ന പറയുന്നത്. പ്രണയ ബന്ധത്തിൽ താൻ എങ്ങനെയാണ് എന്നതിനെ കുറിച്ചും തമന്ന വിശദീകരിക്കുന്നുണ്ട്.